മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നായികയാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകം കീഴടക്കിയ നടി. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ചു വാര്യർ. വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയോടും ആവേശത്തോ ടെയുമാണ് ആരാധകർ സ്വീകരിക്കുന്നത്. താരത്തിന്റെ ‘ആയിഷ’ എന്ന സിനിമയിലെ പുതിയ ലുക്ക് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ സാമൂഹ്യ മാധ്യമ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ‘ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാൻ ഇടവരരുത്’ എന്ന അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു. കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.
പ്രായം 44 ആയെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകാറുണ്ട്. താരം ഈ അടുത്തിടെ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തിൽ ‘എല്ലാം ക്ഷമയോടെ നിരീക്ഷിക്കാൻ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അർഹിക്കുന്നില്ല’ എന്നും കുറിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…
അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…
നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…
ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസിയുമായി അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…
കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…