kerala

മരുന്ന് കമ്പിനിക്കാരുടെ സല്ക്കാരത്തിൽ പോകരുത്, ഡോക്ടർമാർക്ക് പൂട്ടിട്ടു, സമ്മാനവും പണവും വാങ്ങരുത്

മരുന്ന് കമ്പിനിക്കാർ ഡോക്ടർമാർക്ക് നടത്തുന്ന പാർട്ടികൾക്കും സല്ക്കാരങ്ങൾക്കും കേന്ദ്രം വിലക്ക് ഏർപ്പെടുത്തി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മദ്യ സല്ക്കാരവും ഡിന്നർ പാർട്ടിയും ഉൾപ്പെടെ ഉള്ളതിൽ പോകരുത് എന്ന് നിർദ്ദേശം നല്കി.ഐ എം എയുടെ അധികാരങ്ങളേ മറികടന്നാണ്‌ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ ഡോക്ടർമാർക്ക് ഉണ്ടായിരിക്കുന്നത്

  • ഡോക്ടർമാക്കെതിരേ ചാട്ടവാർ
  • മരുന്ന് കമ്പിനികൾ സ്പോൺസർ ചെയ്യുന്ന ഒരു പരിപാടിക്കും പോകരുത്
  • ലംഘിച്ചാൽ ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
  • മരുന്ന് കമ്പിനികളിൽ നിന്നും ഫീസോ ഓണറേറിയമോ വാങ്ങരുത്
  • മെഡിക്കൽ കമ്പിനികളുടെ സമ്മാനമായി ഫ്രിഡ്ജ്, ടി.വി, എ സി യൂണിറ്റുകൾ, ഫർണ്ണിച്ചർ ഒന്നും വാങ്ങരുത്
  • ഇത്തരം കാര്യങ്ങൾ അഴിമതിയോ കൈക്കൂലിയോ ആയി കണക്കാക്കും.പുതിയ നിയന്ത്രണം ഡോക്ടർമാർക്കെതിരെ പഴുതടച്ച് നടപ്പാക്കും

ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നുള്ള നേരിട്ടോ അല്ലാതെയോ സ്പോൺസർഷിപ്പുകൾ ഉൾപ്പെടുന്ന സെമിനാറിലോ വർക്ക്ഷോപ്പിലോ കോൺഫറൻസിലോ ഡോക്ടർമാരുടെ പങ്കാളിത്തം ഒരു കാരണവശാലും പാടില്ല.ഇത്തരം മരുന്ന് കമ്പിനികൾ സ്പോൺസർ ചെയ്യുന്നതും അവർ പണം നല്കുന്നതുമായ സാംസ്കാരിക ഘോഷയാത്രയും നടത്തുന്ന മെഡിക്കൽ കോൺഫറൻസുകൾ എന്നിവയിലും ഡോക്ടർമാരേ വിലക്കി. ദേശീയ മെഡിക്കൽ കമ്മിഷന്റെ പുതിയ നിയന്ത്രണങ്ങളോടെ ചരിത്രത്തിൽ ആദ്യമായി ഡോക്ടർ- മെഡിക്കൽ കമ്പിനി അവിഹിത ബന്ധങ്ങൾക്ക് കടിഞ്ഞാണിടുകയാണ്‌. ഡോക്ടർമാരേ സംബന്ധിച്ചിടത്തോളം ഇത് കടുത്ത പ്രഹരമാകും. മെഡിക്കൽ കമ്പിനികൾ അവരുടെ മരുന്നുകൾ ചിലവാക്കാനും വിറ്റഴിക്കാനും ഉള്ള കച്ചവടക്കാരായി നിലവിൽ ഡോക്ടർമാരേ മാറ്റുകയാണ്‌.

ഒരു ഡോക്ടർ വിചാരിച്ചാൽ നിയമ വിരുദ്ധമായും അധാർമ്മികമായും ഏത് മരുന്നും വിറ്റഴിക്കാനും രോഗിയിൽ പരീക്ഷിക്കാനും സാധിക്കും. ഈ അവസ്ഥ തടയുകയാണ്‌ കേന്ദ്രത്തിന്റെ വൻ നീക്കങ്ങൾക്ക് പിന്നിൽ.

മരുന്ന് കമ്പിനികൾ സ്പോൺസർ ചെയ്യുന്ന ഏതെങ്കിലും പരിപാടിയിൽ ഒരു ഡോക്ടർ പങ്കെടുത്താൽ ലൈസൻസ് സസ്പെൻഡ് ചെയ്യും എന്ന് മുന്നറിയിപ്പും ഇറക്കിയിട്ടുണ്ട്.മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതാണ് ഈ ചട്ടങ്ങൾ ലംഘിച്ചാൽ പരമാവധി ശിക്ഷ.പുതിയ പ്രൊഫഷണൽ പെരുമാറ്റ ചട്ടങ്ങളിലെ സെക്ഷൻ 35, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നോ പ്രതിനിധികളിൽ നിന്നോ കൺസൾട്ടൻസി ഫീസോ ഓണറേറിയമോ വാങ്ങുന്നതിൽ നിന്ന് ഡോക്ടർമാരെയും അവരുടെ കുടുംബങ്ങളെയും തടയുന്നു.

ഇതും ഡൊക്ടർമാർക്ക് ഇന്ത്യാ രാജ്യം ഭരിക്കുന്നവരിൽ നിന്നും കിട്ടുന്ന ചാട്ടവാർ പ്രയോഗമാണ്‌.നിലവിൽ മെഡിക്കൽ കമ്പിനികളുടെ ഏജന്റുമാർ ഡോക്ടർമാരുടെ വീടുകളിൽ പുതിയ ഫ്രിഡ്ജ്, ടി.വി, എ സി യൂണിറ്റുകൾ, ഫർണ്ണിച്ചർ തുടങ്ങി കാർ വരെ വാങ്ങി നല്കാറുണ്ട്. കാരണം അത്ര ഭീകരമായ ലാഭമാണ്‌ മരുന്ന് വില്പനയിൽ കമ്പിനികൾക്ക് കിട്ടുന്നത്. ലോകത്തേ തന്നെ ഏറ്റവും വലിയ മാഫിയ തന്നെയാണ്‌ മരുന്ന് കമ്പിനികൾ. മയക്ക് മരുന്ന് മാഫിയേക്കാൾ ശക്തരും, സമ്പത്ത് ഒഴുക്കുന്നവരും ആണ്‌ എന്നും കണക്കാക്കുന്നു

ഇത്തരത്തിൽ ഇനി ഡോക്ടർമാർ രാജ്യത്ത് ഒരിടത്തും ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നോ പ്രതിനിധികളിൽ നിന്നോ കൺസൾട്ടൻസി ഫീസോ ഓണറേറിയമോ പാരിതോഷികമോ വാങ്ങി എന്ന് തെളിഞ്ഞാൽ നടപടി ഉണ്ടാകും. പുതിയ പ്രൊഫഷണൽ പെരുമാറ്റ ചട്ടങ്ങളിലെ സെക്ഷൻ 35 പ്രകാരം കൈക്കൂലി വിഭാഗത്തിൽ ഇത് ഉൾപ്പെടും.വാണിജ്യ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, മെഡിക്കൽ ഉപകരണ കമ്പനികൾ കോർപ്പറേറ്റ് ആശുപത്രികൾ എന്നിവയിൽ നിന്ന് ഏതെങ്കിലും കാരണത്താൽ കൺസൾട്ടൻസി ഫീസോ ഓണറേറിയമോ എടുക്കുന്നതിൽ നിന്നും കൂടി ഡോക്ടർമാരേ കർശനമായും വിലക്കുന്നു.മുൻകാല മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ഡോക്ടർമാരെയും അവരുടെ കുടുംബങ്ങളെയും സമ്മാനങ്ങൾ, യാത്രാ സൗകര്യങ്ങൾ, ഹോസ്പിറ്റാലിറ്റി എന്നിവ വാങ്ങുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ അത് കർശമായി നടപ്പാക്കിയിരുന്നില്ല.

പല കോർപ്പറേറ്റ് ഹോസ്പിറ്റലുകളും ഡോക്ടർമാരുമായി കരാറുണ്ടാക്കി രോഗികളെ അയയ്‌ക്കുകയും ‘ഫെസിലിറ്റേഷൻ ഫീസ്’ എന്ന പേരിൽ അവർക്ക് പണം നൽകുകയും ചെയ്യുന്നുണ്ട്.ഇതും പാടില്ല.ഫാർമ, മെഡിക്കൽ ഉപകരണ കമ്പനികളുമായുള്ള ഈ ‘കൺസൾട്ടൻസി’കളിലൂടെയും അത്തരം ‘ഫെസിലിറ്റേഷൻ’ ഫീസുകളിലൂടെയും പല ഡോക്ടർമാരും അവരുടെ ശമ്പളത്തേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കുന്നു. ഇതും ഇനി പാടില്ല. അതായത് ഇത്തരം കാര്യങ്ങൾ അഴിമതിയോ കൈക്കൂലിയോ ആയി കണക്കാക്കും.പുതിയ നിയന്ത്രണം ഡോക്ടർമാർക്കെതിരെ പഴുതടച്ച് നടപ്പാക്കും.ഇനിമുതൽ ആശുപത്രി സ്ഥാപനങ്ങളുടെ ജീവനക്കാർ എന്ന നിലയിലുള്ള ശമ്പളമായും ആനുകൂല്യങ്ങളായും മാത്രമേ ഡോക്ടർമാർക്ക് പണം സ്വീകരിക്കാൻ കഴിയൂ.

2010 ജനുവരിയിൽ ഫാർമ കമ്പനികൾ ഡോക്ടർമാർക്കുള്ള എല്ലാ സമ്മാനങ്ങളും നല്കുന്നത് നിരോധിച്ചിരുന്നു.എന്നിരുന്നാലും, ഡോക്ടർമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന്1000 രൂപ വരെ സമ്മാനങ്ങൾ അനുവദിക്കുകയും യാത്രാ പടി അനുവദിക്കുകയും ചെയ്തു.കോൺഫറൻസുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയിലേക്കുള്ള യാത്രാ സൗകര്യം ഒരു ഡോക്ടർക്ക് വിലക്കും ഇല്ലായിരുന്നു. ഇനി ഇത് ഒന്നും അനുവദിക്കില്ല.പുതിയ കടുപ്പമേറിയ നിയന്ത്രണങ്ങളോട് ഡോക്ടർമാർ എങ്ങിനെ പ്രതികരിക്കും എന്ന് വ്യക്തമായിട്ടില്ല. ഫാർമ അല്ലെങ്കിൽ മെഡിക്കൽ ഉപകരണ കമ്പനികളിൽ നിന്നും മറ്റ് വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും അവിഹിതമായ സൗജന്യങ്ങൾ കൈക്കൂലിയായി കണക്കാക്കി തടയുകയാണിപ്പോൾ.ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ പോർട്ടലിൽ കൂടുതൽ വിവരൻഫ്ഗ്ങ്ങൾ വന്നാൽ മാത്രമേ നിയന്ത്രണങ്ങൾക്ക് കൂടുതൽ വ്യക്തത വരൂ

 

Karma News Editorial

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

6 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

6 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

7 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

7 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

8 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

8 hours ago