topnews

വെള്ളത്തിന് ശക്തിയില്ല, മുഖ്യമന്ത്രിക്ക് വെള്ളം കുടിക്കാൻ ക്ലിഫ് ഹൗസിൽ പുതിയ വാട്ടർ ടാങ്ക്

വെള്ളത്തിന് ഫോഴ്സ് പോരെന്ന കാരണത്താൽ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ പുതിയ വാട്ടർ ടാങ്ക്. ക്ലിഫ് ഹൗസിൽ വാട്ടർ ടാങ്ക് നിർമ്മിക്കാനായി 5.92 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നെടുത്ത് ചെലവഴിക്കുന്നത്. വെള്ളത്തിന് ആവശ്യത്തിന് ശക്തിയില്ലെന്ന് പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടാങ്കിന് അനുമതി.

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ള പല്ലവികൾ സ്ഥിരം ഉരുവിടുമ്പോഴും ധൂർത്തിന് തെല്ലൊന്ന് ശമനമില്ല. 1,600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ലെന്ന് കോടതിയെ അറിയിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അനാവശ്യ കാരണങ്ങൾ പറഞ്ഞുള്ള ഓരോ ചെലവുകൾ. ക്ലിഫ് ഹൗസിലാണ് മന്ത്രി മന്ദിരങ്ങളിൽ അറ്റകുറ്റപ്പണികൾ അധികവും നടക്കുന്നത്.

ലിഫ്റ്റിന് 25 ലക്ഷം, കാലിത്തൊഴുത്തിന് 42.50 ലക്ഷം, ചാണകക്കുഴിക്ക് 3.72 ലക്ഷം, ടോയ്‌ലെറ്റിന് 3.79 ലക്ഷം, സുരക്ഷ കൂട്ടാൻ 39.54 ലക്ഷം, ടാറിങ്ങിന് 1.55 ലക്ഷം, സിസിടിവിക്ക് 15.89 ലക്ഷം, മഴക്കാല വൃത്തിയാക്കലിന് 1.69 ലക്ഷം ∙ ജനറേറ്ററിന് 6 ലക്ഷം ∙ ബാരക്കിന്റെ പണിക്ക് 72.46 ലക്ഷം, മരച്ചില്ല മുറിച്ചതിന് 1.77 ലക്ഷം, ഗാർഡുമാരുടെ അലമാരയ്ക്ക് 1.39 ലക്ഷം, ഇന്റീരിയർ വർക്കിന് 3.50 ലക്ഷം, നടപ്പാതയ്ക്ക് 13.62 ലക്ഷം, കർട്ടന് 7 ലക്ഷം, പെയിന്റിങ്ങിന് 10.70 ലക്ഷം

സർക്കാർ വസ്തുതകൾ മനസിലാക്കാൻ ശ്രമിക്കുന്നില്ല. പാഴ്ചെലവുകളാണ് നടത്തുന്നത്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അസുഖം ബാധിച്ചപ്പോൾ ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നിർമ്മിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായനാർ ഉൾപ്പെടെ അതിനെ വിമർശിച്ചു. ഇവിടെ പട്ടിയെ കുളിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ക്ലിഫ് ഹൗസിൽ പട്ടിയാണോ കുളിക്കുന്നത്, കുട്ടിയാണോ കുളിക്കുന്നത് എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു നൂറു വയസ്സുള്ള വി എസ്. അച്യുതാനന്ദൻ നടന്നുകയറിയ ക്ലിഫ് ഹൗസിൽ പിണറായി വിജയൻ 25 ലക്ഷം രൂപയുടെ ലിഫ്റ്റ് വെച്ചു. 43 ലക്ഷം രൂപയ്ക്ക് തൊഴുത്തുണ്ടാക്കി. മുന്തിയ ഇനം പശുക്കളെയും കൊണ്ടുവന്നു. അവയെ ചുരത്താൻ വേണ്ടി എ.ആർ. റഹ്‌മാന്റെ പാട്ടുവരെ അവിടെ വെച്ചു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago