topnews

ദൈവങ്ങളുടെ ചിത്രം പതിച്ച പെട്ടിയില്‍ ഒരു പെണ്‍കുഞ്ഞും കൂടെ ജാതകവും; കുഞ്ഞിനെ ഉപേക്ഷിച്ചത് ഗംഗാനദിയില്‍

പെട്ടിയിലടച്ച് നദിയിലുപേക്ഷിച്ച കുഞ്ഞിനെ കണ്ടെത്തി. ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടില്‍നിന്ന് ഗംഗാ നദിയില്‍ മരം കൊണ്ടുണ്ടാക്കിയ പെട്ടിയിലടച്ച് ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസിയായ തോണിക്കാരന്‍ ഗുല്ലു ചൗധരിക്കാണ് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്. ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുഞ്ഞുളളത് ഗുല്ലു കണ്ടത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജാതകവും പെട്ടിക്കകത്ത് ഉണ്ട്.

സംഭവം അറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. മാതാപിതാക്കളെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തിയ തോണിക്കാരനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. പെണ്‍കുട്ടിയെ വളര്‍ത്തുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Karma News Editorial

Recent Posts

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

5 mins ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

33 mins ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

1 hour ago

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

1 hour ago

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

2 hours ago

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

2 hours ago