kerala

മഴ കനക്കുന്നു; അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത; എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍ നാളെയെത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥരുമായി നടത്തിയ മഴക്കെടുതി അവലോകന യോഗത്തിനുശേഷമാണ് നിര്‍ദേശങ്ങള്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. ക്യാംപുകളുടെ ശുചിത്വം, രോഗപരിശോധന സംവിധാനം എന്നിവ ഉറപ്പാക്കണം.

സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ സംസ്ഥാനത്തുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്.

മഴക്കെടുതി ദുരിതം വിതച്ച ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. സംസ്ഥാനത്ത് 589 ദുരിതാശ്വാസ ക്യാമ്പുകളിലായി 1947 പേരാണ് കഴിയുന്നത്. ക്യാമ്പുകള്‍ക്കായി 3071 കെട്ടിടങ്ങള്‍ പുതുതായി കണ്ടെത്തി. ഇവയില്‍ 4,23,080 പേരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് റവന്യൂവകുപ്പിന്റെ കണക്കുകൂട്ടല്‍. സംസ്ഥാനത്ത് ഒരു മാസത്തിനിടെ മഴക്കെടുതിയില്‍ 382 വീടുകള്‍ പൂര്‍ണമായും 2205 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ട്.മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസും ഫയര്‍ ഫോഴ്‌സും സജ്ജമാണ്.

മഴയെ തുടര്‍ന്ന് ശബരിമലയില്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്താനും ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Karma News Network

Recent Posts

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

6 hours ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

7 hours ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

7 hours ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

8 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

9 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

9 hours ago