national

ബെംഗളൂരു കഫേ സ്‌ഫോടനക്കേസ്, അഞ്ചാം പ്രതിയെയും പിടികൂടി എൻഐഎ

മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിൽ അഞ്ചാം പ്രതിയേയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. 35 കാരനായ കർണ്ണാടകയിലെ ഹുബ്ബാലി സ്വദേശി ഷൊയ്ബ് അഹമ്മദ് മിർസ എന്ന ഛോട്ടുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് ലഷ്കർ-ഇ-തൊയ്ബ ഭീകര ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്.

ജയിൽ മോചിതനായതിന് ശേഷമാണ് മിർസ പുതിയ ഗൂഢാലോചനയിൽ പങ്കാളിയായതെന്നും ഏജൻസി പറഞ്ഞു. 2018ൽ ഇയാൾ പ്രതി അബ്ദുൾ മത്തീൻ താഹയുമായി സൗഹൃദം സ്ഥാപിക്കുകയും വിദേശത്തുണ്ടെന്ന് സംശയിക്കുന്ന ഓൺലൈൻ ഹാൻഡ്‌ലറെ പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഏപ്രിൽ 12 ന് കൊൽക്കത്തയിലെ തന്റെ ഒളിത്താവളത്തിൽ നിന്ന് സഹപ്രതി മുസ്സാവിർ ഹുസൈൻ ഷാസിബിനൊപ്പം അറസ്റ്റിലായ അബ്ദുൾ മത്തീൻ താഹയും ഹാൻഡ്‌ലറും തമ്മിലുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയത്തിനായി മിർസ ഒരു ഇ-മെയിൽ ഐഡിയും നൽകിയിരുന്നു. രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളെ പിടികൂടുന്നതിനായി എൻഐഎ ഇന്ത്യയുടെ 29 സ്ഥലങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.

നിരവധി പേർക്ക് പരിക്കേൽക്കുകയും വസ്തുവകകൾക്ക് വൻ നാശനഷ്ടം വരുത്തുകയും ചെയ്ത സ്ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചനയും ഹാൻഡ്ലറുടെ പങ്കും അന്വേഷിക്കാൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മാർച്ച് 3-ന് കേസ് ഏറ്റെടുത്ത അന്വേഷണ ഏജൻസി ഏപ്രിൽ 12 ന് വിഷയത്തിൽ മുഖ്യ സൂത്രധാരൻ അദ്ബുൽ മത്തീൻ അഹമ്മദ് താഹ ഉൾപ്പെടെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

32 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

32 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

2 hours ago