kerala

സ്ലീപ്പർ സെല്ലുകളും തീവ്രവാദവും പൂട്ടണം ; രണ്ടും കൽപ്പിച്ച് NIA

എൻ.ഐ.എ. കൊച്ചി ആസ്ഥാനം തുറന്നു. ദില്ലിക്കഴിഞ്ഞാൽ രാജ്യത്തെ NIA യുടെ രണ്ടാമത്തെ കെട്ടിടം കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി ഇനിമുതൽ കൊച്ചിയിലെ സ്വന്തം ആസ്ഥാന കെട്ടിടത്തിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽനിന്ന്‌ ഓൺലൈനായി കളമശ്ശേരിയിലെ മൂന്ന് ഏക്കറിലെ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. കൊച്ചി കടവന്ത്ര ഗിരിനഗറിലെ വാടക കെട്ടിടത്തിൽനിന്ന്‌ രണ്ടാഴ്ചയ്ക്കുള്ളിൽ ഓഫീസ് പ്രവർത്തനം കളമശ്ശേരിയിലേക്ക് മാറ്റും. മൂന്നേക്കർ സ്ഥലത്ത് അത്യാധുനിക സൗകര്ങ്ങളോടെ യാണ് ഓഫീസ് കെട്ടിടം തയ്യാറാക്കിയിരിക്കുന്നത് അന്തരാഷ്ട്ര നിലവാരത്തിലുള്ള ഇന്റെയോഗേഷന് റൂമുകൾ അത്തരത്തിൽ ഉള്ള കുറ്റാന്വേഷണ ഏജൻസിയുടെ നിലവാരത്തിലാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത് ദക്ഷിണേന്ത്യയിലെ അന്വേഷങ്ങളുടെ ഏകോപനവും ശാസ്ത്രീയ വിശകലനവും വിലയിരുത്തലും ഇനി കൊച്ചിയിൽ നടക്കും.

കേരളം തീവ്രവാദികളുടെ യൂണിവേഴ്‌സിറ്റിയും പറുദീസയുമായാണ് അറിയപ്പെടുന്നത്. കാ്ശ്മീർ കഴിഞ്ഞാൽ രാജ്യ സുരക്ഷയിൽ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ഇടമാണ് കേരളം PFIYUDE ആസ്ഥാനവും പ്രവർത്തങ്ങളും അറസ്റ്റും നടന്നത് കേരളത്തിലാണ്.ഐ എസ റിക്രൂട്മെട് ഏറ്റവും കൂടുതൽ നടന്നത് കേരളത്തിലാണ് മുൻ ഡിജിപി പറഞ്ഞതുപോലെ സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഉണ്ട്. അതൊക്കെ കൊണ്ട് തന്നെ കേരളത്തെ NIA വളരെ താല്പര്യത്തോടെതന്നെ പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ ഓഫീസ് കെട്ടിടം കേരളം മറ്റൊരു ഗാസ ആകരുത്, കേരളം മറ്റൊരു കാശ്മീർ ആകരുത്. കേരളത്തിലെ തീവ്രവാദത്തിന്റെ നേഴ്സറികളും യൂണിവേഴ്സ്റ്റികളും, സ്ളീപ്പർ സെല്ലുകളും തകർക്കണം.കരുതി കൂട്ടിയും രണ്ടും കല്പ്പിച്ചുമാണിപ്പോൾ രാജ്യത്തേ എൻ ഐ എയുടെ വൻ ഓഫീസും ഏറ്റവും വലിയ അത്യാധുനിക സംവിധാനവും കേരളത്തിൽ ഉണ്ടായിരിക്കുന്നത്.

കേരളത്തിൽ എൻ.ഐ.എ. പ്രവർത്തനമാരംഭിക്കുന്നത് 2012 ഏപ്രിലിലാണ്. അന്നുമുതൽ വാടക കെട്ടിടത്തിലാണ് കേരള-ലക്ഷദ്വീപ് അധികാരപരിധിയുള്ള എൻ.ഐ.എ. കൊച്ചി ഓഫീസ്. 2017-ലാണ് കളമശ്ശേരിയിൽ എച്ച്.എം.ടി. കമ്പനിയുടെ മൂന്ന് ഏക്കർ എൻ.ഐ.എ. ഓഫീസ് ആസ്ഥാനത്തിനായി ഏറ്റെടുക്കുന്നത്. 2020-ൽ തുടങ്ങിയ നിർമാണം ഇപ്പോഴാണ് പൂർത്തിയായത്. 41.85 കോടി രൂപയാണ് ചെലവ്.
ആധുനിക സംവിധാനങ്ങളുള്ള ചോദ്യമുറി, സെല്ലുകൾ, ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവയടങ്ങിയതാണ് 3,276 ചതുരശ്ര മീറ്ററിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്. ഇതിനു പിന്നിലും വശങ്ങളിലുമായാണ് 49 ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും താമസിക്കാനുള്ള റെസിഡൻഷ്യൽ കോപ്ലക്സ്. ഡെപ്യൂട്ടേഷനിലടക്കം നിലവിൽ കൊച്ചിയിൽ എഴുപതോളം ഉദ്യോഗസ്ഥർ എൻ.ഐ.എ.ക്കുണ്ട്. മുൻവശത്തായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിന് പ്രത്യേക ബാരക്കും ഉണ്ട്. ഇതിനൊപ്പം ഒരു കമ്മ്യൂണിറ്റി സെന്ററും അടങ്ങുന്നതാണ് കെട്ടിട സമുച്ചയം.

ഹൈദരാബാദിലെ ഡി.ഐ.ജി ഓഫീസിന് കീഴിലാണ് എസ്.പി തലവനായ കൊച്ചി യൂണിറ്റ്. തമിഴ്നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി മേഖലകൾ ഇതിന് കീഴിലാണ്. സ്വന്തം ഓഫീസ് പ്രവർത്തനം ആരംഭിച്ചാൽ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഡി.ഐ.ജി നേതൃത്വം നൽകുന്ന യൂണിറ്റായി ഉയർത്തുമെന്നും എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു..2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിൽ എൻ.ഐ.എ രൂപീകരിച്ചത്ഡൽഹി, ഗുഹാവത്തി, ഹൈദരാബാദ് എന്നിവിടങ്ങൾക്കുശേഷം നാലാമത്തെ ഓഫീസ് 2011ൽ കൊച്ചിയിൽ തുറന്നു2013ൽ മഞ്ചേരി കള്ളനോട്ട് കേസാണ് ആദ്യം രജിസ്റ്റർ ചെയ്തത്കാസർകോട് പെരിയ ചപ്പാരത്ത് പൊലീസിനു നേരെയുണ്ടായമാവോയിസ്റ്റ് വെടിവയ്പാണ് ഒടുവിൽ രജിസ്റ്റർ ചെയ്ത കേസ്

കൊച്ചിയിലെ ഓഫീസ് ഉദ്ഘാടനത്തിനൊപ്പം എൻ.ഐ.എ.യുടെ ജമ്മുവിലെ ആസ്ഥാന കെട്ടിട ഉദ്ഘാടനവും റായ്‌പുരിലെ െറസിെഡൻഷ്യൽ കോംപ്ലക്സിന്റെ തറക്കല്ലിടലും അമിത് ഷാ നിർവിഹിച്ചു. ഉദ്ഘാടന സമയത്ത് കൊച്ചി ഓഫീസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്, എൻ.ഐ.എ. ദക്ഷിണമേഖല ഐ.ജി. സന്തോഷ് റോഹ്തഗി, ഡി.ഐ.ജി. കാളിദാസ് മഹേഷ്, കൊച്ചി എസ്.പി. വിഷ്ണു എസ്. വാരിയർ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ, സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ, എൻ.ഐ.എ. അഭിഭാഷകനായ അർജുൻ അമ്പലപ്പറ്റ, പ്രധാന വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

28 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

36 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago