topnews

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ക്ക് പിന്നാലെ തന്നെ കേന്ദ്ര ഏജന്‍സികള്‍. രാജ്യവ്യാപകമായി വീണ്ടും റെയ്ഡ്. മംഗളൂരുവില്‍ 10 പേര്‍ കസ്റ്റഡിയില്‍. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തു. രണ്ട് ദിവസം മുന്‍പ് നടന്ന റെയ്ഡിന്റെ ക്ഷീണം തന്നെ പിഎഫ്‌ഐക്ക് ഇതുവരെ മാറിയിട്ടില്ല,പിന്നാലെ അടുത്ത പണി.

ഏട്ട് സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് മൂന്ന് പേരെയും കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകത്തില്‍ ചാമരാജ്നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വെളുപ്പിന് മുതലാണ് റെയ്ഡുകള്‍ തുടങ്ങിയത്. കര്‍ണാടകയില്‍ മാത്രം 45 പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. അസമില്‍ 12 പേരെയും ഡല്‍ഹിയില്‍ 12 പേരെയും കസ്റ്റിഡിയിലെടുത്തു. ബിജെപി ഓഫിസിനു ബോംബെറിഞ്ഞയാളെ തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച എന്‍ഐഎയും ഇഡിയും പിഎഫ്ഐയുടെ 93 സഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തിയിരുന്നു. അതില്‍ 100ലധികം പിഎഫ്ഐ പ്രവര്‍ത്തകരും അറസ്റ്റിലായി. ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും പിഎഫ്ഐ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തുന്നത്. ഏതാനും വര്‍ഷത്തിനുള്ളില്‍, പോപ്പുലര്‍ ഫ്രണ്ടിനു 120 കോടി രൂപ വിദേശത്തു നിന്ന് കിട്ടിയതായും തെളിവുണ്ട്. രാജ്യത്തെ ക്രമ സമാധാനം തകര്‍ക്കാനും ഭീകര പ്രവര്‍ത്തനം നടത്താനും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി.

ഇതിനിടെ ദേശീയ അന്വേഷണ ഏജന്‍സി റജിസ്റ്റര്‍ ചെയ്ത പോപ്പുലര്‍ ഫ്രണ്ട് കേസിലെ മൂന്നാം പ്രതി അബ്ദുല്‍ സത്താര്‍, 12-ാം പ്രതി സി.എ.റഊഫ് എന്നിവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒളിവില്‍ കഴിയുന്ന ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ നോട്ടിസും ഇറക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് അക്രമത്തിനു വഴിയൊരുക്കിയത് ഇവരാണെന്നാണ് എന്‍ഐഎയുടെ നിഗമനം. ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 309 കേസുകള്‍ എടുത്തതായി പൊലീസ് അറിയിച്ചു. 1404 പേരെ അറസ്റ്റ് ചെയ്തു. 834 പേര്‍ കരുതല്‍ തടങ്കലിലുണ്ട്.

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിപ്പിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വാളത്തുംഗല്‍ കൂട്ടിക്കട നഗര്‍ 55 ഷംനാദ് മന്‍സിലില്‍ ഷംനാദ് (31) അറസ്റ്റിലായി.

Karma News Network

Recent Posts

കുട്ടികൾക്കടക്കം പരിക്ക്, എന്ത് നടപടിയെടുത്തു? സന്ദേശ്ഖാലിയിലെ ആക്രമണങ്ങളിൽ മമതയ്‌ക്കെതിരെ സിവി ആനന്ദ ബോസ്

കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ…

14 mins ago

വാക്കുതർക്കം, ഭാര്യയും മകനെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാൻമുക്കിന് സമീപം…

35 mins ago

ഈ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

കോട്ടയം : ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് (ജൂൺ 3) അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ…

56 mins ago

മൊബൈല്‍ നൽകിയില്ല,  മനംനൊന്ത് 13 വയസുകാരന്‍ തൂങ്ങിമരിച്ചു

കൂറ്റനാട് ചാത്തനൂരില്‍ ശിവന്‍ -രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍…

1 hour ago

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

9 hours ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

10 hours ago