ചെന്നൈ. തമിഴ്നാട്ടിൽ നിരോധിത സംഘടനയായ എൽടിടിഇയ്ക്ക് പിന്തുണ നൽകിയ രണ്ട് പേരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. സേലം,ശിവഗംഗ എന്നീ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. സഞ്ജയ് പ്രകാശ്, നവീൻ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. എൽടിടിഇയ്ക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം എന്നാണു എൻ ഐ എ കണ്ടെത്തിയിരുന്നത്. തമിഴ് പുലികൾ ചാവേർ പുലികളായി വരാനൊരുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സഞ്ജയ് പ്രകാശ്, നവീൻ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ വാണിജ്യസ്ഥാപനങ്ങളെയും പ്രമുഖ നേതാക്കളെയും ലക്ഷ്യമിട്ട് അനധികൃത തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും നിർമ്മിച്ചതായി എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. എൻഐഎയുടെ പരിശോധനയിൽ, ഡിജിറ്റൽ ഉപകരണങ്ങൾ, എൽടിടിഇയുമായി ബന്ധപ്പെട്ട കോംപാക്റ്റ് ഡിസ്കുകൾ എൽടിടിഇയെക്കുറിച്ചുള്ള പുസ്തകങ്ങൾ, എൽടിടിഇ നേതാവ് പ്രഭാകരൻ, മറ്റ് എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, ചില രേഖകളും ബില്ലുകളും,അനധികൃത തോക്കുകൾ, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ, വിഷം ഉണ്ടാക്കുന്നതിനുള്ള വസ്തുക്കൾ, വനത്തിൽ ജീവിക്കാനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യത്ത് പ്രത്യേകിച്ച് തമിഴ്നാട്ടിൽ തമിഴ്പുലികൾ തിരിച്ചുവരവിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മയക്കുമരുന്ന്,ആയുധക്കടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് തുടർന്ന് എൻഐഎ കണ്ടെത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് പിടിയിലായ തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ എൻ ഐ എ ക്ക് ലഭിക്കുന്നത്. എൽടിടിഇയുടെ പ്രവർത്തനങ്ങൾക്കായി പ്രതികൾ വൻതുക സ്വരൂപിച്ചതായി കസ്റ്റഡി അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…