topnews

5 പോപ്പുലർ ഫ്രണ്ട് ഭീകരരെ വിട്ടയച്ച നടപടിക്കെതിരെ എൻഐഎ, ടിജെ ജോസഫിനെ വെട്ടിയ കേസിൽ എൻഐഎ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അഞ്ച് പ്രതികളെ വിട്ടയച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിലേക്ക്. മൂന്ന് വർഷം വീതം തടവ് ലഭിച്ച മൂന്ന് പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും എൻഐഎ ആവശ്യപ്പെടും.

പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

എന്നാൽ കേസിലെ പ്രതികളായ ഷഫീഖ്, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി സുബൈർ, മൻസൂർ എന്നിവരെയായിരുന്നു കോടതി വെറുതെ വിട്ടത്. കേസിൽ ഇവരുടെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികൾക്കൊപ്പം കൃത്യത്തിൽ തുല്യ പങ്കാളിത്തമുള്ളവരാണ് വിട്ടയക്കപ്പെട്ടവരെന്നും, പരമാവധി ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നുമാണ് എൻഐഎയുടെ വാദം.

കേസിൽ വെറും മൂന്ന് വർഷം മാത്രം തടവ് ശിക്ഷ ലഭിച്ച നൗഷാദ്, മൊയ്തീൻകുഞ്ഞ്, അയൂബ് എന്നിവരുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും എൻഐഎആവശ്യപ്പെടും. മുഖ്യപ്രതികളായ സജിൽ, നാസർ, നജീബ് എന്നിവർക്ക് ഇന്നലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ തെളിയിക്കാൻ എൻഐഎയ്‌ക്ക് കഴിഞ്ഞിരുന്നു.

Karma News Network

Recent Posts

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

12 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

15 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

34 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

43 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

54 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

59 mins ago