kerala

ആർഎസ്എസ്. പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ഇനി എന്‍ഐഎ അന്വേഷിക്കും.

പാലക്കാട്. ആർഎസ്എസ്. പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ഇനി എന്‍ഐഎ അന്വേഷിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. എൻഐഎ കൊച്ചി യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുന്നത്. പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്നതോടെ കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതാണ്

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധത്തില്‍ തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി എ റൗഫ്, യഹിയ കോയ തങ്ങൾ എന്നിവർക്ക് ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാന പൊലീസ് നടത്തിയ കേസ് അന്വേഷണത്തിൽ ഇതുവരെ 42 പ്രതികള്‍ പിടിയിലായിരുന്നു.

ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തുകയായിരുന്നു. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തി, മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

 

Karma News Network

Recent Posts

അമിത വേ​ഗത, കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു

കോഴിക്കോട്: എലത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിൽ…

2 mins ago

തെരുവിലിറങ്ങണ്ട , അട്ടപ്പാടിയിലെ ഭിന്നശേഷിക്കുട്ടികൾക്ക് വീടൊരുക്കി യൂസഫലി

പാലക്കാട് : ഭിന്നശേഷിക്കാരായ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ആശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജി-ബിസ്ന ദമ്പതികൾ. ഈ കുട്ടികൾക്ക് സ്വന്തമായി…

13 mins ago

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും, നിലപാട് വ്യക്തമാക്കി അമേരിക്ക

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് ഭീകരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ ഒരുങ്ങി അമേരിക്ക. കുറ്റവാളി…

31 mins ago

മാന്നാർ കൊലപാതകം, കലയുമായി അടുപ്പത്തിലായിരുന്നുവെന്ന് സുഹൃത്ത് സമ്മതിച്ചതായി സൂചന

മാന്നാർ : പതിനഞ്ച്‌ വർഷം മുൻപ് കൊല്ലപ്പെട്ട കലയുടെ സുഹൃത്തായ മാന്നാർ കുട്ടമ്പേരൂർ സ്വദേശിയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.…

38 mins ago

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ…

58 mins ago

എൽ.കെ. അദ്വാനി വീണ്ടും ആശുപത്രിയിൽ

ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് 96 വയസുകാരനായ അദ്വാനിയെ അപ്പോളോ…

1 hour ago