kerala

നാഗ്പൂരിലേക്ക് പോയ നിദ തിരിച്ചെത്തിയത് ചേതനയറ്റ് ; മകളുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ പിതാവ് ഇനി മുട്ടാൻ വാതിലുകളില്ല

മൂന്ന് മാസം മുൻപാണ് നാഗ്പൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനൊപ്പം പോയ നിദ ഫാത്തിമ അവിടെവെച്ച് മരണപ്പെട്ടത്. കേരള ടീമിലേക്ക് മകള്‍ നിദ ഫാത്തിമയെ തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ഷിഹാബുദ്ദീനും കുടുംബവും അതിയായി സന്തോഷത്തിലായിരുന്നു. ദേശീയ താരമായി മകള്‍ തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആ മാതാപിതാക്കളെ തേടിയെത്തിയത് മകളുടെ അപ്രതീക്ഷിത മരണവാർത്തയാണ്.

ദേശീയ ജൂനിയര്‍ സൈക്കള്‍ പോളോ ചാമ്പ്യന്‍ ഷിപ്പിന് പോയി നാഗ്പുരില്‍ വെച്ച് നിദ മരിച്ചിട്ട് ഇപ്പോള്‍ മൂന്ന് മാസമായി. എന്നാൽ നിദയുടെ മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താൻ ഇനിയും ആയിട്ടില്ല. മകളുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ നിദയുടെ പിതാവ് ഇനി മുട്ടാൻ വാതിലുകൾ ബാക്കിയില്ല. മകളുടെ മരണത്തിന് പിന്നാലെ ഷിഹാബുദ്ദീന്റെ ഭാര്യ അന്‍സില മാനസികമായി തകര്‍ന്നു, ഭാര്യയെ തനിച്ചാക്കി തനിക്ക് ജോലിക്ക് പോകുവാന്‍കൂടി ഭയമാണെന്ന് ഷിഹാബ് പറയുന്നു.

നിദയുടെ മരണത്തിന് കാരണമായത് ഭക്ഷ്യവിഷബാധയാണെന്നാണ് നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. ‘മൂന്ന് മാസമായി എന്റെ മകള്‍ മരിച്ചിട്ട്. എങ്ങനെയാണ് അവള്‍ മരിച്ചതെന്ന് ഒരു സംവിധാനങ്ങള്‍ക്കും ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. മരുന്ന് മാറി കുത്തിവെച്ചതാണ് നിദയുടെ മരണത്തിന് കാരണമായതെന്നാണ് അറിയാൻ കഴിഞ്ഞത്. മരണം നടന്ന ഒരു മാസത്തിന് ശേഷമാണ് ഷിഹാബിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. അതും നാഗ്പുരിലെ മലയാളി അസോസിയേഷനുകള്‍ പല ഓഫീസുകളും കയറിയിറങ്ങിയിട്ടാണ്.

എന്നാൽ മരണം കാരണം എന്താണെന്ന് ഇതില്‍ കൃത്യമായി പറയുന്നില്ല. സാമ്പിളുകളും മറ്റും പതോളജി ലാബുകളിലേക്ക് അയക്കാനുള്ള നിര്‍ദേശമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഭക്ഷ്യവിഷബാധയാണെന്ന് അതില്‍ പറയുന്നില്ല. ഭക്ഷണത്തിന്റെ സാമ്പിളും ലാബിലേക്ക് അയക്കാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം അയച്ചു. ഒന്നും അറിയാനായില്ല. . മരണത്തിന് പിന്നാലെ അമ്പലപ്പുഴ സിഐ എന്റെ മൊഴിയെടുക്കാന്‍ വന്നിരുന്നു. ഈ സമയത്ത് പരാതി ഞാന്‍ എഴുതി നല്‍കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് പറഞ്ഞത്. എല്ലാം ഞങ്ങള്‍ നോക്കാമെന്നാണ് പറഞ്ഞത്.

നാഗ്പുര്‍ ധന്തോളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അവളെ ചികിത്സിച്ച ആശുപത്രിയുള്ളത്. അവിടേയും ചോദിച്ചു. ഞാന്‍ പരാതി എഴുതി തരണോ എന്നത്. അവരും പറഞ്ഞത്, മലയാളി അസോസിയേഷന്റേതടക്കം നാലഞ്ച് പരാതികള്‍ നിലവില്‍ ഇവിടെയുണ്ടെന്നും അതിന്മേലുള്ള അന്വേഷണം നടക്കുന്നതിനാല്‍ നിങ്ങള്‍ പരാതി തരേണ്ടതില്ലെന്നുമാണ്’ ഷിഹാബുദ്ദീന്‍ പറഞ്ഞു. മലയാളി ഡോക്ടറടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്നത്.

അധികം സമയമെടുത്താണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 20 ദിവസത്തിനുള്ളില്‍ എല്ലാ റിപ്പോര്‍ട്ടുകളും നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കടക്കം സാമ്പിളുകള്‍ അയക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ 90 ദിവസമായി. ഒരു റിപ്പോര്‍ട്ടുമില്ല വിവരവുമില്ലെന്നും പിതാവ് കണ്ണീരോടെ പറയുന്നു.

 

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

24 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

38 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago