kerala

അൽപ്പം മുൻകരുതൽ ആവാം, രാത്രിയിൽ ഓട്ടോയിൽ കയറിയാൽ യാത്രക്കാർ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യണം

ഓട്ടോയിലോ ടാക്സിയിലോ രാത്രി യാത്ര ചെയ്യാൻ കയറിയാൽ നിങ്ങളുടെ ഏറ്റവും അടുത്തവർക്കു നിങ്ങൾ ലൈവ് ലൊക്കേഷൻ ഷെയർ ചയ്യാറുണ്ടോ? ഇല്ലെങ്കിൽ ഇനിമുതൽ അത് ചെയ്യണം. ഓട്ടോ ടാക്സി ഡ്രൈവർമാരിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു വരുന്നതിനെ തുടർന്നാണ് ഈ നിർദേശം വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ചത് ഓട്ടോഡ്രൈവർ ആയിരുന്നു. ഒരു പോക്സോ കേസുൾപ്പടെ 9 കേസുകളിലെ പ്രതിയാണ് ഇയാൾ. പലരും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇതുപോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഈ വർഷം ഓട്ടോഡ്രൈവർമാരെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ 20ഓളം വരും എന്നാൽ കൃത്യമായി ജോലി ചെയ്യുന്നസത്യസന്ധരായ കുഴപ്പക്കാരല്ലാത്ത മറ്റ് ഓട്ടോത്തൊഴിലാളികളെ ഇത്തരക്കാരുടെ പ്രവർത്തികൾ ബാധിക്കാറുണ്ട്.കുറച്ച് പേർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും ആ സമൂഹം തന്നെ പഴിക്കപ്പെടുന്നു. രാത്രികാലങ്ങളിൽ നഗരത്തിന് പുറത്ത് നിന്ന് ഓട്ടോകൾ നഗരത്തിലെത്തി ഓടാറുണ്ട്. സംശയാസ്പദമായി നഗരത്തിൽ കറങ്ങുന്ന ഓട്ടോകളെപ്പറ്റി നഗരത്തിലുള്ള ഓട്ടോഡ്രൈവർമാർ പൊലീസിന് വിവരം നൽകുന്നുണ്ട്. ഇതനുസരിച്ച് പരിശോധനകളും നടക്കുന്നുണ്ട്. എന്നാൽ ഇവരുടെ കണ്ണിൽപ്പെടാതെ ഓട്ടോ കൊണ്ട് നടക്കുന്നവരുമുണ്ട്. അധികം ഓട്ടം പോകാതെ അർദ്ധരാത്രി ഓട്ടോ മറയാക്കി കുറ്റകൃതൃങ്ങളിൽ ഏർപ്പെടുന്നവരുമുണ്ടെന്നാണ് സൂചന.

പൊലീസ് പരിശോധനകളിൽ ഇത്തരക്കാർ ഓട്ടോഡ്രൈവരെന്ന് പറഞ്ഞ് തടിയൂരുകയാണ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ഓട്ടോഡ്രൈവർമാർക്കിടയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.നിലവിൽ രാത്രികാലങ്ങളിൽ ഓടുന്ന ഓട്ടോകൾ അതത് സ്റ്റേഷൻ പരിധിയിലെത്തി രജിസ്റ്ററിൽ ഒപ്പുവയ്ക്കണം.ഇത് കർശനമാക്കിയിട്ടുണ്ട്.പൊലീസ് അനുമതിയില്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.എല്ലാ സ്റ്റേഷനിലും നിർദ്ദേശം നൽകിയിട്ടുണ്ട്.തങ്ങളുടെ പരിധിയിൽ പരിചയമില്ലാത്ത ഓട്ടോക്കാരെ കണ്ടാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ മറ്റ് ഓട്ടോക്കാർ തയ്യാറാകണം.

യാത്രക്കാർ അർദ്ധരാത്രിയിൽ ഓട്ടോയിൽ കയറുന്നെങ്കിൽ അവരുടെ ലൈവ് ലൊക്കേഷൻ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യണമെന്നും ഡി.സി.പി പറഞ്ഞു.നഗരത്തിൽ പരിചയമില്ലാത്ത ഓട്ടോകൾ നിരവധിയെത്തുന്നുണ്ട്. രാത്രികാലങ്ങളിൽ ഓട്ടോ ഓടുന്നവർ പൊലീസ് രജിസ്റ്ററിൽ കൃത്യമായി വാഹനവിവരം രേഖപ്പെടുത്തണം. വീട്ടിലേക്കു പോകാനായി അട്ടക്കുളങ്ങരയിൽ നിന്നാണു യുവതി ഓട്ടോയിൽ കയറിയത്. കനത്ത മഴയായതിനാൽ പിൻസീറ്റിലെ ഇരുവശവും ഷീറ്റ് കൊണ്ട് അടച്ചിരുന്നു. തിരക്കില്ലാത്ത റോഡിലേക്കു കടന്നതോടെ ഡ്രൈവർ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതിനാൽ യുവതി പേടിച്ച് ഒന്നും മിണ്ടിയില്ല. വഴിയിൽ ഇറങ്ങണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്തിയില്ല.

മുട്ടത്തറ ക്ഷേത്രത്തിനു സമീപത്തെ ഇടവഴിയിൽ വാഹനം നിർത്തി ഡ്രൈവർ യുവതിയെ കടന്നുപിടിച്ചു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്നു യുവതിയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റി ബീമാപള്ളി ഭാഗത്തേക്കു കൊണ്ടു പോയി. അവിടെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. വഴിമധ്യേ യുവതി ബഹളം വയ്ക്കുകയും സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ ഇടപെടുകയും ചെയ്തതോടെ ഡ്രൈവർ വാഹനം നിർത്തുകയും യുവതി ഇറങ്ങി ഓടുകയുമായിരുന്നു.

karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

18 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

56 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago