Premium

റിപോർട്ടറും നികേഷ് കുമാറും തേഞ്ഞ് വീണു,സംഘപരിവാർ, യു ഡി എഫ് ഇടങ്ങൾ ദിലീപിനെതിരായില്ല

KARMA NEWS PREMIUM CONTENT ദിലീപിനു പുഷ്പം പോലെ ഹൈക്കോടതി ജാമ്യം കൊടുത്തതിലൂടെ തോഞ്ഞൊട്ടിയത് നികേഷ് കുമാറും റിപോർട്ടർ ചാനലും. പൊളിഞ്ഞടുങ്ങിയത് റിപ്പോര്‍ട്ടര്‍ ചാനല്‍. ശരിക്കും നടൻ ദിലീപ് നടിയേ പീഢിപ്പിച്ച കേസിൽ സമൂഹത്ത്ത്തിലെ വെറുക്കപ്പെട്ടവൻ ആയിരുന്നു. ഒരു പിന്തുണയും ദിലീപിന്‌ ഇല്ലായിരുന്നു. എന്നാൽ ഏതോ ഒരു സിനിമ ( അതും പൊളിഞ്ഞടുങ്ങിയ പടം ) എന്നോ സംവിധാനം ചെയ്ത ഒരു ബലാൽസംഗ കേസിൽ പ്രതിയായ ഒരാൾ പറഞ്ഞ വാ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ ഇട്ടപ്പോൾ ആയിരുന്നു ദിലീപിന്റെ റേറ്റിങ്ങ് കൂടിയത്.

എല്ലാവരും വെറുത്ത നടൻ ദിലീപിനു ഇപ്പോൾ ജന പിന്തുണ കൂടി. എന്തായിരിക്കും കാരണം.

1. ഒന്നാമതായി ദിലീപ് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലും എന്ന വാർത്ത വലിച്ച് തേച്ച് കൊണ്ടുവന്നത് റിപോർട്ടർ ചാനൽ ആയിരുന്നു. സി.പി.എം പാർട്ടിയുടെ വാലായ അല്ലെങ്കിൽ സി.പി.എം കാരനായ റിപോർട്ടർ ചാനൽ ഉടമ നികേഷ് കുമാർ ക്രഡിബിലിറ്റി ഇല്ലാത്ത മാധ്യമ പ്രവർത്തകനാണ്‌. മുമ്പ് സരിതയെ കൊണ്ട് അഭിസാരിക കഥകൾ വിളമ്പിച്ചും കത്തെഴുത്തിയും നികേഷ് മുൻ യു ഡി എഫ് സർക്കാരിനെയും ഉമ്മൻ ചാണ്ടിയേയും ഉപദ്രവിച്ചു. മാത്രമല്ല റിപോർട്ടർ എന്ന ചാനലിനു സംശുദ്ധതയുടേയും, സത്യ സന്ധതയുടേയും ഒരു ക്രഡിബിലിറ്റിയും ജനം നല്കുന്നില്ല. സി.പി.എമ്മിന്റെ ഒരു പോഷക പ്രസ്ഥാനവും പിണറായി വിജയന്റെ ഒരു വാലും. കുറെ വാർത്തകൾ അതിൽ വരുന്നു..ഇടത് സൈബർ ഇടങ്ങൾ അത് ഏറ്റെടുക്കുന്നു. പോരാളി ഷാജിയുടെ അനുജനോ ചേട്ടനോ ആയി വരും ഈ റിപോർട്ടർ ചാനലും നികേഷ് കുമാറും. വാർത്ത റിപോർട്ടർ ചാനലിന്റെയാണോ… അത് വിശ്വസിക്കാൻ ആവില്ല. അവതരിപ്പിക്കുന്നത് നികേഷ് കുമാറാണോ ഒട്ടും അവിശ്വസനീയം.

2. റിപോർട്ടർ ചാനൽ നടൻ ദിലീപിനേ വേട്ടയാടാൻ തുടങ്ങിയപ്പോഴാണ്‌ ദിലീപിന്റെ ഗ്രാഫ് ഉയർന്നതും ജന പിന്തുണ കൂടിയതും. കാരണം റിപോർട്ടർ ചാനൽ മുഴുവൻ പച്ച കള്ളം എന്ന് ജനം വിധി എഴുതി. സംഘ പരിവാർ, കോൺഗ്രസ്, യു ഡി എഫ് പ്രസ്ഥാനങ്ങൾ എല്ലാം നികേഷ് കുമാറിന്റെ വാർത്തയിലെ നെല്ലും പതിരും തിരിക്കുകയായിരുന്നു. ആ വിഭാഗങ്ങൾ എല്ലാം ദിലീപിനൊപ്പം കൂടുകയും ചെയ്തു.ഇത്തരത്തിൽ റിപോർട്ടർ നശിപ്പിക്കാൻ നോക്കിയ ദിലീപ് അത്ഭുതകരമായ ഒരു തിരിച്ച് വരവ് നടത്തുകയായിരുന്നു.

3. ദിലീപിനേ ഇപ്പോഴുള്ള അനുകൂല തരംഗത്തിൽ എത്തിച്ചത് റിപോർട്ടർ ചാനലാണ്‌. ദിലീപിനു പിന്നിൽ യു ഡി എഫ് സംഘപരിവാർ അണികളുടെ പിന്തുണ കൂടി.റിപോർട്ടർ ചാനൽ പോയ തെറ്റായ വഴിക്ക് മറ്റ് ചാനലുകളും റേറ്റിങ്ങിനായി മൽസരിച്ചപ്പോൾ നികേഷ് കുമാർ വിരിച്ച വലയിൽ മറ്റുള്ളവരും വീഴുകയായിരുന്നു.

4.ചുരുക്കത്തിൽ സി.പി.എം ഇടത് അണികൾ സർക്കാരിനും പോലീസിനും ഒപ്പം നിന്ന് ദിലീപിനെതിരേ യുദ്ധം ചെയ്തപ്പോൾ സംഘപരിവാർ , യു ഡി എഫ് അണികൾ ദിലീപിനെതിരേ ഒന്നും പ്രതികരിച്ചില്ല. കേരളാ പോലീസിന്റെയും പിണറായി സർക്കാരിന്റെയും സ്വഭാവം നന്നായി അറിയുന്ന ജനങ്ങൾക്ക് ഇത് കള്ള കേസാണ്‌ എന്ന ധാരണ ശക്തമായി. റിപോർട്ടർ ചാനൽ നിരന്തിരം പറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇത് ദിലീപിനെതിരായ നീക്കവും ക്വട്ടേഷനും എന്ന് ജനത്തിനു ധാരണ ശക്തമായി

5. മാധ്യമ വിചാരണയ്ക്കുള്ള കനത്ത തിരിച്ചടിയാണ് കോടതിയില്‍ നിന്നേറ്റത്. ദിലീപ് കുറ്റക്കാരനാണോ,അല്ലയോ എന്ന് കോടതിയില്‍ വാദം നടക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലും നികേഷും ദിലീപ് കുറ്റക്കാരനെനന്് വിധിച്ചിരുന്നു. ചാനലിലെ മെയിന്‍ ന്യൂസുകള്‍ തന്നെ ദിലീപിനെ ചുറ്റിപ്പറ്റി ആയിരുന്നു. നിരന്തരം ചര്‍ച്ചകള്‍. എന്നും സിനിമാ മേഖലയില്‍ നിന്നും മറ്റും ആരേയെങ്കിലും കൊണ്ടുവന്ന് ചര്‍ച്ച നടത്തും. റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍ വെച്ച് മറ്റ് മാധ്യമങ്ങളും വാര്‍ത്തകള്‍ കൊടുത്തു. ഇത്തരത്തില്‍ നടന്ന മാധ്യമ വിചാരണയ്‌ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത്.

ഇത് തുറന്ന് പറയുമ്പോള്‍ ഇരയ്‌ക്കൊപ്പമല്ല പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന കമന്റുകളുടെ പ്രവാഹം ഉണ്ടാകുമെന്നറിയാം. എന്നാല്‍ അങ്ങനെയല്ല,മാധ്യമ വിചാരണയ്‌ക്കെതിരെ മാത്രമാണ് സംസാരിയ്ക്കുന്നത്. എന്നും അതിജീവതയ്‌ക്കൊപ്പം തന്നെയാണ് ഞങ്ങളും നിലകൊള്ളുന്നത്.കർമ്മ ന്യൂസ്. ദിലീപിന്റെ വിമർശകരാണ്‌. എന്നാൽ നടി കേസ് വേറെ. കള്ള കേസും റിപോർട്ടർ ചാനലിന്റെ ക്വട്ടേഷനും വേറെയായി കണ്ടേ മതിയാക്കു.

ദിലീപ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളിലേറേയും മാധ്യമ വിചാരണയ്‌ക്കെതിരെ ഉയര്‍ന്ന രോക്ഷം തന്നെ ആയിരുന്നു. മാധ്യമ വിചാരണയല്ല നീതിന്യായ കോടതിയിലെ വിചാരണയെന്ന് ഇനിയെങ്കിലും മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്നാണ് ചില കമന്റുകള്‍. ദിലീപിനെ മാധ്യമ വിചാരണ നടത്തി തൂക്കിക്കൊല്ലാന്‍ നടന്നത് നികേഷും റിപ്പോര്‍ട്ടര്‍ ചാനലുമല്ലേയെന്ന് കമന്റുകള്‍. മാധ്യമ വിചാരണയുടെ പരാജയമെന്നാണ് മറ്റ് ചിലര്‍ കുറിച്ചത്. മാധ്യമ വിചാരണ പൊളിഞ്ഞുവെന്നും മാധ്യമങ്ങള്‍ക്ക് നേരെ പരിഹാസം ഉയര്‍ത്തുന്നുണ്ട് ചിലര്‍. അപ്പോ ഇനി എന്റെ ആവശ്യമില്ലാത്ത സ്ഥിതിയ്ക്ക് ഞാന്‍ വന്ന വഴിയ്ക്ക് പോകുന്നുവെന്ന് ലെ, കിണറേഷ് ജഡ്ജിയെന്നാണ് നികേഷിനെതിരെ സോഷ്യല്‍മീഡിയയിലെ ട്രോള്‍. ചാനല്‍ ജഡ്ജിമാരുടെ കണക്കുകൂട്ടല്‍ നടന്നില്ല എന്നതടക്കം മാധ്യമങ്ങള്‍ക്ക് നേരെയാണ് പൊങ്കാല. മാധ്യമ വിചാരണയ്‌ക്കെതിരെയുള്ള മുറവിളികളാണിത്.

സ്വര്‍ണ്ണക്കടത്തുകാരുടെയും സിനിമാക്കാരുടെയും രഹസ്യങ്ങളിലേക്കു ആഴ്ന്നിറങ്ങി ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ കേരളത്തില്‍ കോവിഡ് പ്രതിസന്ധയെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്തേ. മിക്ക സംസ്ഥാനങ്ങളും വിദ്യാലയങ്ങള്‍ അടച്ചും ലോക്ക്ഡൗണ്‍ വേണ്ട രീതിയില്‍ നടത്തിയും കോവിഡ് നിരക്ക് കുത്തനെ കുറച്ചുകൊണ്ടുവരികയും അണ്‍ലോക്ക് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ലോകത്തിലെവിടെയുമില്ലാത്ത നിരക്കില്‍ എത്തിച്ചു, അതേ സമയം കോവിഡ് കുറയാതെ വീണ്ടും വിദ്യാലയങ്ങളിലും കോളേജുകളിലും പരീക്ഷകളും ക്ലാസുകളും നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമാണ്. ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങള്‍ പോലും കണ്ണടച്ചിരുട്ടാക്കുകയാണ്. അവര്‍ക്ക് ദിലീപിന്റെ പിന്നാലെ പോകാനാണ് തിടുക്കമെന്നും ആക്ഷേപം ഉണ്ട്.

പിണറായി വിജയന്റെ അമേരിക്കൻ പര്യടനം, ഗൾഫ് ടൂർ, അഴിമതികൾ എല്ലാം ദിലീപ് വിഷയത്തിൽ ഭരണ കക്ഷി മുക്കി.അപ്പോൾ തന്നെ ഇത് പ്ളാൻഡ് ഓപ്പറേഷൻ എന്ന് വ്യക്തം.ഭരിക്കുന്നവരുടെ പി ആർ വർക്കിനു മാധ്യമങ്ങൾ ടൂളായി മാറി.

എന്തായാലും നികേഷിപ്പോള്‍ എയറിലാണ്. ദിലീപിനെതിരെ വിചാരണ നടത്തി നടത്തി ആളിപ്പോള്‍ നിലത്തല്ല, എയറിലാണ്. അടുത്തകാലത്തൊന്നും ഇനി നിലത്തേക്ക് ഇറങ്ങുമെന്നും തോന്നുന്നില്ല. മാധ്യമ വിചാരണയെന്നല്ല മാധ്യമ വേട്ടയാടലെന്നാണ് പലും രോക്ഷത്തോടെ കുറിയ്ക്കുന്നത്. നികേഷിനെതിരെ ഉയരുന്ന മുറവിളികള്‍ ശക്തമാകുമ്പോള്‍ ദിലീപ് ഫാന്‍സും ഒരറ്റത്തൂന്ന് പണി തുടങ്ങിയിട്ടുണ്ട്. ദിലീപിനെ അലക്കി വെളുപ്പിച്ചെടുക്കാന്‍ പണിപ്പെട്ട് കൊണ്ടിരിയ്ക്കുന്ന ഫാന്‍സ് ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ തിരിഞ്ഞിരിയ്ക്കുകയാണ്.

ദിലീപ് കുറ്റക്കാരനല്ലെന്ന് കാലം തെളിയിക്കുമെന്ന് സ്ഥിരം ഡയലോഗടിക്കുന്ന ഗ്രൂപ്പുകള്‍,നികേഷിന്റെ മാധ്യമ വിചാരണയല്ല കോടതി വിധിയെന്ന് കുറിച്ച് തുടങ്ങി. ചാനല്‍ അല്ല കോടതിയെന്ന് നികേഷിന് ഇനിയേലും ആരേലും പറഞ്ഞ് കൊടുക്കടേന്നാണ് ഫാന്‍സ് ഗ്രൂപ്പുകളിലെ ട്രോള്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ കിണറേഷിന്റെ വിധിയ്ക്കും മേലെയൊരു വിധി ഹൈക്കോടതി വിധിച്ചത് ശരിയായില്ല എന്ന പരിഹാസവും ഫാന്‍സുകാര്‍ ഉയര്‍ത്തുന്നു. തെളിവുകള്‍ നികേഷ് ജഡ്ജിക്കല്ല ശരിക്കുള്ള കോടതിയിലാണ് നല്‍കേണ്ടതെന്ന് പ്രോസിക്യൂഷന്‍ മറന്നു. അതാ പണികിട്ടിയതെന്നും ട്രോള്‍. അങ്ങനെ ഏതായാലും നികേഷിപ്പോള്‍ എയറിലാണ്.

Karma News Editorial

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

20 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

22 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

42 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago