trending

അന്ന് ഉറക്കെ നിലവിളിച്ചു കരഞ്ഞു, എന്റെ കരച്ചിൽ കേട്ട് അടുത്തേക്ക് വന്ന അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച്ച് കരഞ്ഞു, കുറിപ്പ്

കേരളത്തിലെ ആദ്യ ആൺ ദമ്പതികളാണ് സോനുവും നികേഷും. സോഷ്യൽ മീഡിയകളിലും ഏറെ സുപരിചിതരാണ് ഇരുവരും. സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും പലപ്പോഴും ഏറ്റു വാങ്ങേണ്ടി വന്നിട്ടുമുണ്ട് ഇരുവരും. ഇതിനെയെല്ലാം മറികടന്ന് അവർ ജീവിക്കുകയാണ്. നികേഷ് സോനുവിന്റെ കൈപിടിച്ചപ്പോഴും ഇവർ പരിഹാസങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആ പരിഹാസങ്ങളും മറ്റും അവരെ ബാധിച്ചില്ല.

ഒറ്റപ്പെട്ടു പോയ നിമിഷങ്ങളിൽ കരുതലോടെ ചേർത്തുപിടിച്ച അമ്മയെ കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് നികേഷ് സോനു. പ്രാണനെ പോലെ സ്‌നേഹിച്ച ആദ്യ പങ്കാളി എല്ലാം വിട്ടെറിഞ്ഞ് പോയപ്പോൾ ഭൂമി പിളർന്നു പോലുന്ന പ്രതീതിയായിരുന്നു. അന്ന് സങ്കടഭാരം നെഞ്ചിലേറ്റിയ തനിക്ക് തണലായി നിന്നത് അമ്മയാണെന്ന് നികേഷ് കുറിക്കുന്നു. കുറിപ്പിങ്ങനെ

അമ്മയെ ആദ്യമായി ഞാൻ കെട്ടിപിടിക്കുന്നത് 14 വർഷം പ്രാണനെ പോലെ സ്നേഹിച്ച എന്റെ ex-partner, ഞാൻ എന്റെ വീട്ടിൽ വന്ന ഒരു ദിവസം രാത്രി 10 മണിക്ക് വിളിച് നമ്മളെ ഒരുമിച്ചു ജീവിക്കാൻ ഈ നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല അത് കൊണ്ട് നമുക്ക് പിരിയാം എന്ന് പറഞ് ഫോൺ കട്ട് ചെയ്ത ദിവസമാണ്.ഭൂമി പിളർന്നു പോകുന്നത് പോലെയാണ് അന്ന് എനിക്ക് തോന്നിയത്…

ഞാൻ ആ രാത്രി പുറത്തിറങ്ങി ആകാശത്തേക്കു നോക്കി ഉറക്കെ നിലവിളിച്ചു കരഞ്ഞു…എന്റെ കരച്ചിൽ കേട്ട് പേടിച്ചു അടുത്തേക്ക് വന്ന അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച് കരഞ്ഞു…അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം ഞാൻ പറഞ്ഞു…എന്റെ കണ്ണിൽ നിന്ന് ഒഴുകിയത് ചോരയായിരുന്നു അപ്പോൾ…

അന്ന് അമ്മ എന്നോട് പറഞ്ഞു നമ്മുടെ കൂടെ ഉള്ളവർ നമ്മളെ വിട്ടു പോയാലും നമ്മൾ ജീവിക്കണം എന്ന്…അന്ന് അമ്മയെ കെട്ടി പിടിച്ചപ്പോൾ എനിക്ക് കിട്ടിയ ആശ്വാസവും അമ്മയുടെ വാക്കുകളും ആണ് പിന്നീട് എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച് ഉയർത്തി കൊണ്ട് വന്നത്…ഇന്ന് എന്റെ പാർട്ണർ സോനുവിന്റെ കൂടെയും അമ്മയുടെ കൂടെയും നിൽകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം…ആരൊക്കെ തളർത്താൻ നോക്കിയാലും ഞാൻ തളരില്ല…മുൻപോട്ട് തന്നെ

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

10 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

37 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

49 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago