entertainment

അങ്ങനെ വിളിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല, നിഖില വിമല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദിലീപ് നായകനായി എത്തിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി എത്തി. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോള്‍ മലയാളത്തിലെ യുവ നായികമാര്‍ക്കിടയില്‍ ശ്രദ്ധേയയാണ് താരം. മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിഖില എത്തിയിരുന്നു.

ഇപ്പോള്‍ നടി ചില അവസരങ്ങളില്‍ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘ഡിയര്‍’ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ല.- ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു.

നിഖില വിമലിന്റെ വാക്കുകളിങ്ങനെ, ‘ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ‘ഡിയര്‍’ എന്ന് വിളിക്കുമ്‌ബോള്‍ വല്ലാതെ ദേഷ്യം വരും. ‘ഡിയര്‍’, ‘ഡാര്‍ലിങ്’ തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്‌ബോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ‘ഡിയര്‍’ വിളിയുണ്ടായേക്കാം. അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ‘ഡിയര്‍’ വിളിച്ചതിന്റെ പേരില്‍ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്‍ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. പേഴ്‌സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ ഇത്രയ്ക്കും അസ്വസ്ഥത തോന്നില്ല. എന്നിരുന്നാലും ആരും എന്നെ ‘ഡിയര്‍’ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍’.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

7 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

14 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

42 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

43 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago