topnews

കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവം ; പിന്നിൽ പിതാവിന്റെ ആസൂത്രണം, അറസ്റ്റ്

ന്യൂഡല്‍ഹി : കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തിന് പിന്നിൽ പ്രതി സാഹിലിന്റെ പിതാവിന്റെ ആസൂത്രണം. കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ മകനെ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവിനു പുറമെ സാഹിലിന്റെ മറ്റ് മൂന്ന് ബന്ധുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കി യാദവ് എന്ന യുവതിയെ പങ്കാളിയായ സാഹില്‍ കഴുത്തിൽ കേബിൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

മരിച്ച നിക്കിയും പ്രതി സാഹിലും നോയിഡയിലെ ക്ഷേത്രത്തില്‍വച്ച് വിവാഹിതരായതായും ഡല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിക്കാത്ത കുടുംബം സാഹിലിന് മറ്റൊരു വിവാഹം ഉറപ്പിച്ചു. ഫെബ്രുവരി ഒൻപതിനായിരുന്നു സാഹില്‍ പങ്കാളിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സാഹിലിന്റെ ബന്ധുക്കളുള്‍പ്പെടെ അഞ്ചു പേരെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉത്തംനഗറിലെ ഒരു കോച്ചിങ് സെന്ററില്‍വെച്ചാണ് സാഹിലും നിക്കിയും പരിചയപ്പെടുന്നത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലും ലിവിങ് ടുഗെദറിലും എത്തി. ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹം നടത്താന്‍ സാഹിലിനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചത്. 2022 ഡിസംബറില്‍ ഈ പെണ്‍കുട്ടിയുമായി സാഹിലിന്റെ വിവാഹം നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു. 2023 ഫെബ്രുവരി പത്തിന് വിവാഹം നടത്താനായിരുന്നു തീരുമാനം.

ഇതെല്ലം കാമുകിയിൽ നിന്നും പ്രതി മറച്ചുവെച്ചു. പക്ഷേ, ഇതിനിടെ കാമുകന്‍റെ വിവാഹക്കാര്യം യുവതി അറിയുകയും ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തു. ഫെബ്രുവരി ഒമ്പതാം തീയതി രാത്രി വഴക്കുണ്ടായതിന് പിന്നാലെ കാമുകിയെ കാറില്‍വെച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രതിയുടെ മൊഴി. മരിച്ചെന്ന് ഉറപ്പിച്ചതോടെ കാറില്‍ മൃതദേഹം ധാബയിലെത്തിച്ചു, ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കം വീട്ടിലേക്ക് മടങ്ങിയ പ്രതി, നേരത്തെ നിശ്ചയിച്ചതുപ്രകാരം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.

Karma News Network

Recent Posts

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

29 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

1 hour ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago