entertainment

മകളുടെ ജന്മദിനം ആഘോഷമാക്കി പേളിയും ശ്രീനിഷും

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് പേളി മാണിയുടേത്. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായിരിക്കെയാണ് മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാവുകയും വിവാഹിതര്‍ ആവുകയും ചെയ്തു. ഇവരുടെ മകള്‍ നിലയക്ക് ഒരു വയസ് പൂര്‍ത്തിയായിരിക്കുകയാണ്.

നിലയുടെ ഒന്നാം ജന്മദിനമായിരുന്നു മാർച്ച് 20ന്. വെല്ലിംഗ്‌ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്.. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് പേളി ഇപ്പോൾ. ജംഗിൾ തീമിലുള്ള ഡെക്കറേഷനിലാണ് പിറന്നാൾ വേദി ഒരുക്കിയിരിക്കുന്നത്. കുഞ്ഞു നിലയുടെ ഓരോ പുതിയ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

നിരവധി പേരാണ് നില ബേബിക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. നടി ഭാമ, ദീപ്തി വിധു പ്രതാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരാണ് ആശംസകള്‍ അറിയിച്ചെത്തിയിരിക്കുന്നത്. നേരത്തെയും നിലയുടെ വിശേഷങ്ങള്‍ പേളിയും ശ്രീനിഷും പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.

അവതാരകയായിട്ടാണ് പേളി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തി. ബിഗ്‌ബോസ് മലയാളം ആദ്യ സീസണിൽ താരം പങ്കെടുത്തിരുന്നു. ഇതേ ഷോയിൽ വെച്ചാണ് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാകുന്നതും പിന്നീട് ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിനെ മൂന്ന് മില്ല്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

Karma News Network

Recent Posts

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, സന്ദീപ് വചസ്പതി

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയശേഷം ബിജെപി സംസ്ഥാന വക്താവ്…

26 mins ago

തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു, 10 ഹോട്ടലുകൾക്ക് പൂട്ട് വീണു

തൃശൂര്‍: കുഴിമന്തി കഴിച്ചതിനെ തുടർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം…

57 mins ago

ഡോക്ടർമാർക്ക് അന്ത്യശാസനം, അവധിയെടുത്തവർ ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കണം

തിരുവനന്തപുരം : അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി…

1 hour ago

വിഷു ബംപർ ലോട്ടറി നറുക്കെടുത്തു, 12 കോടിയുടെ ഭാഗ്യം ഈ നമ്പറിന്

ഈ വർഷത്തെ വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയായ ഒന്നാം സമ്മാനം.…

1 hour ago

ഡോ. വന്ദന ദാസ് കൊലക്കേസ്, പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.…

2 hours ago

വീണ വിജയന് അബുദാബിയില്‍ അക്കൗണ്ട്, എത്തിയത് കോടികള്‍, മുഖ്യമന്ത്രി കൊള്ളക്കാരൻ എന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ…

2 hours ago