kerala

ഒരു ബ്രിട്ടാനിയ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലും കാശില്ലാതെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍,പശ്ചിമാഫ്രിക്കന്‍ ജീവിതത്തിനിടയിലെ ലൈവ്‌

നിലമ്പൂര്‍ :തന്റെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകള്‍ വര്‍ധിച്ചതും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പിവി അന്‍വര്‍ എംഎല്‍എ . പശ്ചിമാഫ്രിക്കന്‍ ജീവിതത്തിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കി
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പിവി അന്‍വറിന്റെ വിശദീകരണം. പശ്ചിമാഫ്രിക്കയില്‍ എത്താനുള്ള കാരണമാണ് വീഡിയോയില്‍ പറയുന്നത്.

‘എംഎല്‍എമാര്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അവസരമുണ്ട്. ഇന്ന് വരെ ഒരു വിമാനത്തില്‍ സര്‍ക്കാരിന്റെ ചെലവില്‍ കയറിയിട്ടില്ല കുട്ടികള്‍ക്കോ കുടുംബങ്ങള്‍ക്കോ ചികിത്സിക്കാനുള്ള ഒട്ടനവധി സൗകര്യങ്ങളുണ്ട്. എന്റെ കുടുംബത്തില്‍ നിന്നും ഒരു പാരാസെറ്റാമോള്‍ പോലും സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയിട്ടില്ല,’ പിവി അന്‍വര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് കുടുംബപരമായി ലഭിച്ച കച്ചവട സ്ഥാപനങ്ങളുള്‍പ്പെടെ അടച്ചു പൂട്ടേണ്ട അവസ്ഥ വന്നെന്ന് പിവി അന്‍വര്‍ പറയുന്നു. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചു പൂട്ടുന്ന അവസ്ഥ വന്നു. വരുമാനം പാടെ നിലച്ചു. സ്വത്തുണ്ടായിട്ടും ബാധ്യത വീട്ടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ് ഞാന്‍. എനിക്കുള്ള ബാധ്യതകളുടെ എത്രയോ ഇരട്ടി സ്വത്ത് എനിക്കുണ്ട്.

രാഷ്ട്രീയത്തില്‍ നിന്ന് ഒന്നും തിരിച്ച്‌ പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്ബളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് ഒരു ലാഭവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ ഡീസലും ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

എന്റെ ഭൂമിയില്‍ നിന്ന് ഒരിഞ്ചു ഭൂമി വാങ്ങാന്‍ ഒരാളും ധൈര്യപ്പെടുന്നില്ല. അന്‍വറിന്റെ ഭൂമിയോ അപാര്‍ട്‌മെന്റോ വാങ്ങിയാല്‍ അതൊന്നും നിയമപരമല്ല, അതിനു മേല്‍ നാളെ കേസ് വരും, കുടുങ്ങുമെന്നുള്ള വാര്‍ത്തകള്‍ വരുന്നു. ബാധ്യത തീര്‍ക്കാനുള്ള സമ്ബത്തും ഭൂമിയും കൈയ്യിലുണ്ടായിട്ടും അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഇനി എന്ത് ചെയ്യും എന്ന ആലോചനയിലാണ് നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്നും പുറത്തേക്ക് വരേണ്ടി വന്നത്,’ പിവി അന്‍വര്‍ പറഞ്ഞു. എങ്ങനെ ആഫ്രിക്കയിലെത്തി, എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് സംബന്ധിച്ച്‌ വരും ദിവസങ്ങളിലും വീഡിയോ പങ്കുവെക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

Karma News Network

Recent Posts

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

22 mins ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

56 mins ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

1 hour ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

2 hours ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

3 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

3 hours ago