entertainment

നിമിഷയും ജാസ്മിനും വിവാഹം കഴിക്കാന്‍ പോകുന്നു.

 

ബിഗ് ബോസും അതിന്റെ ഗ്രാന്‍ഡ് ഫിനാലെയും ഒക്കെ കഴിഞ്ഞെങ്കിലും മത്സരാര്‍ഥികളെ കുറിച്ചു പ്രചരിക്കുന്ന കഥകള്‍ തീരുന്നില്ല. കഴിഞ്ഞ ദിവസം ദില്‍ഷ പങ്കുവെച്ച ഒരു വീഡിയോ വലിയ ചര്‍ച്ചയായി. റോബിനോടും ബ്ലെസ്ലിയോടുമുള്ള സൗഹൃദത്തെ കുറിച്ചാണ് ദിൽഷ വെളിപ്പെടുത്തൽ നടത്തിയത്. ഇതില്‍ പ്രതികരിച്ച് നിമിഷയും ജാസ്മിനും രംഗത്തെത്തി. ആദ്യം ദില്‍ഷയെ വിമര്‍ശിച്ചും തുടർന്ന് അവള്‍ക്ക് പിന്തുണ നല്‍കിയുമൊക്കെയായിരുന്നു താരങ്ങളുടെ വരവ്. എന്നാല്‍ ഇനി വരാനിരിക്കുന്ന പ്രധാന ഹെഡ് ലൈൻ ജാസ്മിനും നിമിഷയും തമ്മില്‍ വിവാഹിതരാ വുന്നു എന്നായിരിക്കുമെന്നും നിമിഷ പറയുന്നു.

ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് നിമിഷയും ജാസ്മിനും ശ്രദ്ധിക്കപ്പെടുന്നത്. അതുവരെ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതരല്ലാത്ത രണ്ട് താരങ്ങളായിരുന്നു ഇരുവരും. സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ ജാസ്മിനും നല്ല പ്രകടനം കാഴ്ച വച്ച് നിമിഷയും പ്രേക്ഷകാർക്ക് പ്രിയംകരികളായിരുന്നു. ഒരുതവണ പുറത്ത് പോയി മടങ്ങിയെത്തിയ നിമിഷ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാതെ ആദ്യം നിമിഷയും തുടർന്ന് ജാസ്മിനും പുറത്തേക്ക് തന്നെ പോയി.

പുറത്ത് വന്നതിൽ പിന്നെ മുംബൈയിലും ബാംഗ്ലൂരിലുമൊക്കെ അടിച്ച് പൊളിച്ച് ജീവിക്കുകയാണ് ഇരുവരും. വിവിധ പാര്‍ട്ടികളില്‍ പങ്കെടുത്ത ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റാഗ്രാം പേജിലൂടെ നിമിഷയും ജാസ്മിനും പങ്കുവെക്കുന്നുമുണ്ട്. ഏറ്റവും ഒടുവിൽ താരങ്ങള്‍ ഒരുമിച്ചുള്ള ഒരു കിടിലൻ ഫോട്ടോയും ജാസ്മിന്‍ പുറത്ത് വിട്ടു. ഏതോ ഫോട്ടോഷൂട്ടിനിടയില്‍ നിമിഷയെ എടുത്ത് പൊക്കാൻ നോക്കുന്ന ഫോട്ടോയായിരുന്നു അത്. ‘ജനിച്ചതാര്‍ക്ക് വേണ്ടി’ എന്ന ക്യാപ്ഷനും ഫോട്ടോക്ക് നൽകിയിരുന്നു.

ജാസ്മിന്റെ പോസ്റ്റ് നിമിഷ തൊട്ടു പിറകെ ഷെയര്‍ ചെയ്ത് കൊണ്ടും എത്തി. ‘നിമിഷയും ജാസ്മിനും വിവാഹം കഴിക്കാന്‍ പോകുന്നു. ഹണിമൂണ്‍ ഉടനെ’ അടുത്ത ഹെഡ് ലൈന്‍ ആവാന്‍ പോവുന്ന കാര്യം ഇതായിരിക്കും എന്ന് പറഞ്ഞാണ് നിമിഷ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ഈ പോസ്റ്റും ശ്രദ്ധേയമാവുകയായിരുന്നു.

ലെസ്ബിയനായ ജാസ്മിന്‍ ഒരു യുവതിയുമായി ഇഷ്ടത്തിലായിരുന്നു. മോണിക എന്നാണ് അവരുടെ പേര്. ഇരുവരും ഒരുമിച്ചാണ് താമസിച്ചു വന്നിരുന്നത്. ബിഗ് ബോസിന് ശേഷം ആവട്ടെ ഒത്ത് പോകാൻ സാധിക്കാത്തതിനാൽ മോണികയുമായി വേര്‍പിരിയുകയാണെന്ന് ജാസ്മിന്‍. ഇത് നിമിഷ കാരണമാണെന്നും അവര്‍ രണ്ട് പേരും ഇഷ്ടത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ക്ക് അത് വഴിയൊരുങ്ങി. അതെ സമയം നിമിഷയും ജാസ്മിനും നല്ല സുഹൃത്തുക്കളെ പോലെ അടിച്ച് പൊളിച്ച് ജീവിക്കുകയാണ്.

Karma News Network

Recent Posts

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…

11 mins ago

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

26 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

51 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

54 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

1 hour ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago