kerala

ഐഎസില്‍ ചേര്‍ന്ന മകളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റണം, നിയമപോരാട്ടത്തിന് നിമിഷ ഫാത്തിമയുടെ അമ്മ

ലൗ ജിഹാദ് നടത്തി ഭീകര പ്രവർത്തനത്തിനു ഐ എസിൽ ചേർന്ന നിമിഷ ഫാത്തിമയെ അഫ്ഗാനിസ്ഥാൻ ജയിലിൽ നിന്നും മോചിപ്പിക്കാനും ഇന്ത്യയിലെത്തിക്കാനും അമ്മ ബിന്ദു സമ്പത്ത്  നിയമ പോരാട്ടം തുടങ്ങി. ജയിൽ എങ്കിലും കുഴപ്പമില്ല..അവളേ ഇന്ത്യൻ ജയിലിലേക്ക് മാറ്റണം എന്ന ആവശ്യവും അമ്മ ബിന്ദുവിനുണ്ട്. ഐ.എസിൽ ചേർന്ന് ഭർത്താവ് കൊല്ലപ്പെട്ടതോടെ അഫ്ഗാനിസ്ഥാനില്‍ ജയിലിൽ കഴിയുന്ന മലയാളികളായ 4 പേരിൽ നിമിഷ ഫാത്തിമയുടെ പേരാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.നിമിഷ ഫാത്തിമയെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുകയാണ്‌. നിമിഷയേയും അവളുടെ കുഞ്ഞിനെയും അഫ്ഗാൻ ജയിലിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരണം എന്ന ആവശ്യത്തിനെതിരേ വാതിൽ കൊട്ടിയടച്ചിരിക്കുന്നത് കേന്ദ്ര സർക്കാർ മാത്രമല്ല മുഖ്യമന്ത്രി പിനറായി വിജയനും കൂടിയാണ്‌. മുഖ്യമന്ത്രിക്ക് പരാതി നല്കി എങ്കിലും ആ പരാതിയും പരിഗണിക്കാതെ പോവുകയായിരുന്നു.

മകളേ കാണാനുള്ള അമ്മ ബിന്ദുവിന്റെ ആഗ്രഹവും നടക്കുന്നില്ല. ഒരിക്കൽ ഭീകരവാദത്തിനായി പോയവരെ മാതൃ രാജ്യങ്ങൾ തിരികെ കൊണ്ടുവരാറില്ല. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഓസ്ട്രേലിയയും അവരുടെ ഐ എസിൽ ചേർന്ന് പൗരന്മാരുടെ പൗരത്വം തന്നെ റദ്ദ് ചെയ്യുകയാണ്‌. ഇന്ത്യയും അതു തന്നെയാണ്‌ ചെയ്തത്.

ബിന്ദു സമ്പത്തിന്റെ അമ്മയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും.അഫ്ഗാന്‍ അധികൃതരുമായി കൂടിയാലോചിച്ച്‌ നിമിഷയെയും കുഞ്ഞിനെയും തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും കോടതിയില്‍ ഹാജരാക്കി തെറ്റുകാർ ആണെങ്കിൽ ആവശ്യമായ ശിക്ഷ നൽകാമെന്നുമാണ് ബിന്ദുവിന്റെ ഹർജിയിൽ പറയുന്നത്. വര്‍ഷങ്ങളായി മകളുമായി ഫോണില്‍ പോലും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹർജി ഹൈക്കോടതി പരിഗണിച്ചാലും ഇതിനെ കേന്ദ്രം എതിർക്കാനാണ് സാധ്യത.

2019 മുതല്‍ നിമിഷയും കുഞ്ഞും അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ്. ഇവരെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച യാതൊരു തീരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടില്ല. ഐഎസില്‍ ചേരുന്നവരെ ഭീകരരായി കണക്കാക്കുന്നതിനാൽ ഇവർ തിരിച്ച് വരുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ആപത്താണെന്നാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. എന്നാൽ, മുഖ്യനും മുഖം തിരിച്ചതോടെയാണ് ബിന്ദു നിയമപോരാട്ടത്തിലേക്ക് കടന്നത്.

അതിനിടെ ബിന്ദു അഭിമുഖത്തിനു വന്ന അവതാരകന്റെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റിയും . ‘വ്യൂ പോയിന്റ്’ എന്ന ഓൺലൈനിന്റെ അഭിമുഖത്തിനിടെയാണ് സംഭവം. അവതാരകന്റെ പ്രകോപനപരമായ ചില പരാമർശങ്ങളാണ് സംഭവങ്ങൾക്ക് കാരണം. നിമിഷ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവച്ചു കൊല്ലണമെന്ന തീരുമാനമാണ് എടുക്കേണ്ടതെന്ന് ഈ അമ്മയുടെ മുന്നിൽവച്ചുതന്നെ പറയുന്നു.ലോകമനസാക്ഷി എതെങ്കിലും ഒരമ്മയുടെ കണ്ണീരും സങ്കടവും കണ്ട് സന്തോഷിച്ചിട്ടുണ്ടെങ്കിൽ അത് ഈ അമ്മയുടേത് തന്നെയാണ്. കാരണം ഇപ്പോഴും ആ വാദപ്രതിവാദത്തിൽ തന്നെ നിൽക്കുന്നു.ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം ഒരു തീവ്രവാദിനിയുടെ അമ്മയാണ്, അവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് പറയുന്നത്.’- എന്നാണ് അവതാരകൻ പറഞ്ഞത്. ഇതുകേട്ട് പ്രകോപിതയായ ബിന്ദു മൈക്ക് പിടിച്ചുവാങ്ങാൻ നോക്കുന്നതും, ക്യാമറ തട്ടിമാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഐസിസിൽ ചേർന്ന മലയാളി യുവതികളെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും അവരെ തിരികെ കൊണ്ടുവരേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാന്റെ തീരുമാനമറിഞ്ഞതിന് പിന്നാലെ സർക്കാർ സുരക്ഷ ഏജൻസികളുടെ അഭിപ്രായം തേടിയിരുന്നു. ചാവേർ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുള്ളവരാണ് സംഘത്തിലുള്ള എല്ലാവരുമെന്നും, അതിനാൽ ഇവരുടെ മടക്കം വലിയ ഭീഷണിയാകും എന്ന റിപ്പോർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയത്.അതേസമയം മകളെയും പേരക്കുട്ടിയേയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരിക്കുകയാണ്.2016 ജൂലായിലാണ് ആറ്റുകാൽ സ്വദേശി നിമിഷയെ കാണാനില്ലെന്ന് കാണിച്ച് ഇവർ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനൊപ്പം മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരിൽ ഐസിസിൽ ചേരാൻ നിമിഷ പോയതായി സ്ഥിരീകരിച്ചത്.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

10 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

36 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago