kerala

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ഗുരുതര ആരോപണം. നിമിഷ പ്രിയയേ രക്ഷിക്കാൻ വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്നവർക്കെതിരെയാണ്‌ വ്യാജമായ പ്രചാരണങ്ങൾ.ഇതിനു പിന്നിൽ അഡ്വ.സുഭാഷ് ചന്ദ്രൻ എന്ന ആളാണ് എന്ന് നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊണ്ട് മറ്റു സങ്കടനകൾ ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച് ഇൻ്റർനാഷനൽ ആക്ഷൻ കൗൺസിലിൻറെ പേരിൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത പ്രസ്‌താവന കമ്മറ്റിയുടെ അറിവോ സമ്മതത്തോടെയോ അല്ലെന്നും കമ്മറ്റിയുടെ പേരിൽ പ്രസ്താവന ഇറക്കാൻ കമ്മറ്റി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.

സേവ് നിമിഷപ്രിയ ഇന്റർനാഷ്ണൽ ആക്ഷൻ കൗൺസിൽ ഇറക്കുന്ന പ്രസ്ഥാവന

കൊല്ലപ്പെട്ട യെമനി യുവാവിൻ്റെ ബന്ധുക്കളുമായി നിമിഷ പ്രിയക്ക് മാപ്പ് നൽകുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ അവിടത്തെ ഗോത്ര സംസ്കാര രീതികൾ അനുസരിച്ച് ചില നടപടിക്രമങ്ങളുണ്ടെന്ന് ഇക്കാര്യത്തിൽ യെമനിൽ ഇടപെട്ട് കൊണ്ടിരിക്കുന്ന തമിഴ് നാട് സ്വദേശി സാമുവൽ ജെറോമും ജിബൂട്ടിയിലെ ഇന്ത്യൻ എംബസി ചുമതലപ്പെടുത്തിയ യെമൻ പൗരന്മാരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതും ആക്ഷൻ കൗൺസിൽ പല തവണ യോഗം ചേർന്ന് ഇക്കാര്യം അംഗീകരിച്ചിട്ടുള്ളതുമാണ് . യെമനിൽ കൊല്ലപ്പെട്ട യെമനി യുവാവിൻറെ കുടുംബവുമായി സംസാരിക്കാൻ അവിടത്തെ മത പണ്ഡിതരും ഗോത്ര തലവന്മാരുമായി ബന്ധപ്പെടാൻ ശ്രമം തുടരുകയാണ് .

യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മയുടെ വിസ കാലാവധി ദീർഘിപ്പിച്ച് ലഭിക്കാൻ എംബസി സഹായം ഉറപ്പായിട്ടുണ്ട് .ഇത് സംബന്ധിച്ചെല്ലാം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രസ്‌താവന ചില കോണുകളിൽ നിന്നും പുറപ്പെടുവിച്ചതായി ആക്ഷൻ കൗൺസിലിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .ഇക്കാര്യത്തിലും ആക്ഷൻ കൗൺസിലിൻറെ നിലപാടല്ല പ്രസ്‌താവനയായി പുറത്ത് വന്നിട്ടുള്ളത്. കൗൺസിലിൻറെ നിലപാടിന് വിരുദ്ധമായ പ്രസ്‌താവന ആക്ഷൻ കൗൺസിൽ തള്ളിക്കളയുന്നു .

കേരളീയ സമൂഹം ശ്രദ്ധിക്കാതിരുന്ന ഒരു കേസിൽ ആക്ഷൻ കൗൺസിലിൻ്റെ  നിയമപരമായ ഇടപെടലും നിരന്തരമായ കേന്ദ്ര സർക്കാരിന്മേലുള്ള. കോടതി വഴിയും രാഷ്ട്രീയ / സാമൂഹിക / ഉദ്യോഗസ്ഥ തലത്തിലുമുള്ള സമ്മർദ്ദവും തുടങ്ങി എല്ലാ തരത്തിലും നടത്തിയിട്ടുള്ള പോ‌രാട്ടത്തിൻറെ ഫലമായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ സന്ദർശിക്കാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിക്കുകയായിരുന്നു.

കേസിന്റെ കാര്യത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി സംസാരിച്ച് മാപ്പ് ലഭിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ് യെമനിലെ ഗോത്ര സംസ്കാര രീതിയനുസരിച്ച് ഗോത്ര തലവന്മാരും പണ്ഡിതരുമടങ്ങുന്ന സംഘത്തിന് മാത്രമേ കുടുംബവുമായി സംസാരിക്കാൻ സാധ്യമാവുകയുള്ളൂ. ഇതിനാവട്ടെ വലിയ സാമ്പത്തിക ബാധ്യതയുള്ളതുമാണ്

മദ്ധ്യസ്ഥരെ വെച്ച് നടത്തുന്ന ചർച്ചയിൽ ബ്ലഡ് മണി സ്വീകരിച്ച് നിമിഷ പ്രിയക്ക് കുടുംബം മാപ്പ് നൽകുന്ന തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത് .

മധ്യസ്ഥ ശ്രമം തുടങ്ങുന്നതിനാവശ്യമായ ധനസമാഹരണമാണ് ഇപ്പോൾ ആക്ഷൻ കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്നത് വ്യത്യസ്‌തമായ സംഘടനകളും വ്യക്തികളും ധന സമാഹരണം നടത്തി ആക്ഷൻ കൗൺസിലിൻറെ സംയുക്ത എക്കൗണ്ടിലേക്ക് പണമെത്തിക്കണം എന്നതാണ് ആക്ഷൻ കൗണ്‌സിലിന്റെ വ്യക്തമായ നിലപാട്. നെന്മാറ എംഎൽഎ കെ. ബാബു. എ.കെ മൂസ്സ മാസ്റ്റർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ ഒപ്പുവകശാത്തോടെയും അഡ്വ. ദീപ ജോസഫ് അടക്കം മറ്റു നാലു പേരും അടങ്ങുന്നതാണ് പാലക്കാട് എസ് ബി ഐ യിൽ തുടങ്ങിയ എക്കൗണ്ട്.

ഇതിനകം തന്നെ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന DMC ആക്ഷൻ കമ്മറ്റിയെ സഹായിക്കാൻ മുന്നോട്ട് വന്നതിൽ നന്ദിയുണ്ട് DMC യുടെ പ്രവർത്തനത്തെ തെറ്റിദ്ധരിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്രക്കുറിപ്പിന് ആക്ഷൻ കൗൺസിലിന്റെ ഔദ്യോഗിമായ പിന്തുണയോ അനുവാദമോ ഉണ്ടായിരുന്നില്ല പ്രസ്‌താവനയുടെ പേരിൽ ആർക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ കൗൺസിൽ ഖേദം പ്രകടിപ്പിക്കുന്നു ഇക്കാര്യത്തിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കുറിപ്പ് പുറത്തിറക്കുന്നത് ഒരു ജീവന് വേണ്ടിയുള്ള നമ്മുടെ ശ്രമത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം എന്നഭ്യർത്ഥിക്കുന്നു വ്യക്തികളും സംഘടനകളും കഴിയുന്നത്ര സംഭാവനകൾ സമാഹരിച്ച് ആക്ഷൻ കൗൺസിലിൻറെ സംയുക്ത എക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

  • ACCOUNT NAME-SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL,
  • Current Ac no: 00000040847370877. IFSC Code: SBIN0000893, SBI-PALAKKAD
  • ജനറൽ കൺവീനർ ജയൻ എടപ്പാൾ
  • സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് വേണ്ടി
  • രക്ഷാധികാരി എകെ മൂസാ മാസ്റ്റർ.
Karma News Editorial

Recent Posts

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

25 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

57 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

1 hour ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago