kerala

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ് ലഭിക്കുമോ,​ ജനുവരി മൂന്നിന് അറിയാം

സന: യമന്‍ പൗരനെ വിദേശത്ത് വച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുമോയെന്ന കാര്യത്തില്‍ ജനുവരി മൂന്നിന് അന്തിമ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ദിവസം കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമാക്കുകയോ വിട്ടയയ്‌ക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷയുടെ അഭിഭാഷകന്‍ യമനിലെ സനയിലെ അപ്പീല്‍ കോടതിയില്‍ വാദിച്ചത്.

തലാല്‍ അബ്‌ദു മെഹ്ദി എന്ന യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരെയുളള കേസ്. 2017ലായിരുന്നു സംഭവം നടന്നത്. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകള്‍ നിര്‍മ്മിച്ചായിരുന്നു ഇത്.

നഴ്‌സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനുവേണ്ടിയാണ് തലാല്‍ അബ്‌ദു മെഹ്ദിയുടെ സഹായം നിമിഷ തേടിയത്. എന്നാല്‍ അയാള്‍ തന്നെ സാമ്ബത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയ പറയുന്നത്. കൊടിയ പീഡനങ്ങള്‍ക്ക് ഇയാള്‍ നിമിഷയെ ഇരയാക്കുകയും ചെയ്‌തു.

പാലക്കാട് സ്വദേശിയായ നിമിഷപ്രിയയെ യമനിലെ കീഴ്‌ക്കോടതിയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. നിമിഷയുടെ സഹപ്രവര്‍ത്തകയും യമന്‍ സ്വദേശിനിയുമായ ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. ഹനാനും ചേര്‍ന്നാണ് വെട്ടിനുറുക്കിയ മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചതെന്നാണ് കേസ്.

നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് പാലക്കാട് സ്വദേശിയായ ഭര്‍ത്താവും ഏഴുവയുസുകാരിയായ ഏകമകളും.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

11 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

19 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

33 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

47 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago