topnews

കേരളത്തിൽ ആറ് വർഷത്തിവിടെ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് ഒമ്പത് മാവോവാദികൾ

വയനാട്. കേരളത്തില്‍ ആറ് വര്‍ഷത്തിനിടെ ഒമ്പത് മാവോവാദികളാണ് വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ഇതില്‍ അവസാനത്തെ ഏറ്റുമുട്ടലിലാണ് കബനീദളം ഏരിയാ സെക്രട്ടറിയും മുന്‍ കമാന്‍ഡറുമായ കവിതയുടെ മരണം. അതേസമയം വ്യാജ ഏറ്റുമുട്ടലുകളാണ് പോലീസ് നടത്തുന്നതെന്നാണ് ആരോപണം.

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതിനാല്‍ തന്നെ മാവോവാദികള്‍ക്ക് അനുകൂലമായ വികാരം ഉണ്ടാകാതിരിക്കാന്‍ രക്തച്ചൊരിച്ചിലില്ലാതെ ഓപ്പറേഷന്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. വയനാട്ടില്‍ രണ്ട് മാവോവാദികളെ പിടികൂടാന്‍ സാധിച്ചെങ്കിലും കണ്ണൂരില്‍ അത് സാധിച്ചില്ല.

അതേസമയം വെടിയേറ്റ കവിതയ്ക്ക് ചികിത്സ നല്‍കാനുള്ള സാഹചര്യം മാവോവാദികള്‍ തന്നെയാണ് ഇല്ലാതാക്കിയതെന്ന് പോലീസ് പറയുന്നു. കവിതയടക്കം 18 പേരാണ് കേരളത്തില്‍ അവശേഷിച്ചിരുന്ന മാവോവാദികള്‍. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ പിടിയിലായതോടെ അംഗസംഖ്യ 15 ലെത്തി. കവിതയുടെ മരണത്തിലൂടെ ഇത് പിന്നെയും കുറഞ്ഞു.

Karma News Network

Recent Posts

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

10 mins ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

43 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

9 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

10 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago