kerala

സുരേഷ്‌ഗോപി കോടീശ്വരനിലൂടെ നല്‍കുന്ന വാഗ്ദാനം പാഴ്‌വാക്കോ; അനുഭവസ്ഥന്റെ കുറിപ്പ് വൈറല്‍ !

ഒട്ടനവധിയാളുകളുടെ ജീവിതം തന്നെ മാറ്റിമറിച്ച പരിപാടിയാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന പരിപാടി ഒരു ഇടവേളയ്ക്ക് ശേഷം കെട്ടിലും മട്ടിലും പുതിയ ഭാവങ്ങള്‍ വരുത്തിക്കൊണ്ടാണ് മനോരമയില്‍ അരങ്ങേറിയത്.

അറിവ് ആയുധമാക്കി മിടുക്ക് തെളിയിക്കുന്ന മത്സരാര്‍ഥിക്ക് 15 ചോദ്യങ്ങളിലൂടെ കോടിപതിയാകാനുള്ള അവസരം നല്‍കുന്ന ഷോയാണ് ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’. ഉത്തരങ്ങളില്‍ സംശയം വന്നാല്‍ കോള്‍ എ ഫ്രണ്ട്, ഓഡിയന്‍സ് പോള്‍, ഫിഫ്റ്റി ഫിഫ്റ്റി എന്നീ ലൈഫ് ലൈനുകളും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താം. സുരേഷ് ഗോപി അവതാരകനായ കോടീശ്വരന്റെ മുന്‍ സീസണുകളും ഏറെ ജനപ്രീതി നേടിയിരുന്നു. സുരേഷ് ഗോപിയുടെ സവിശേഷമായ അവതരണശൈലി തന്നെയായിരുന്നു നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയെ ശ്രദ്ധേയമാക്കിയത്.

അറുപതിലേറെ രാജ്യങ്ങളില്‍ പ്രശസ്തി നേടിയ ഈ ക്വിസ് റിയാലിറ്റി ഷോ, കോന്‍ ബനേഗാ ക്രോര്‍പതി എന്ന പേരില്‍ ഹിന്ദിയിലും അവതരിപ്പിക്കപ്പെട്ടിരുന്നു. അമിതാഭ് ബച്ചനാണ് കോടീശ്വരന്‍ ഹിന്ദി പതിപ്പിന്റെ അവതാരകന്‍. കെബിസി എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന ഷോയുടെ പതിനൊന്നാമത്തെ സീസണ്‍ സോണീ ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർത്ഥികളോടുള്ള അദ്ദേഹത്തിൻറെ സമീപനത്തെ പിന്തുണച്ചും എതിരായും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവർ മുതൽ മുൻനിരയിൽ ഉള്ളവർ വരെ ഈ പരിപാടിയുടെ ഭാഗം ആകാൻ എത്താറുണ്ട്.ചികിത്സയ്ക്കും വീട് വയ്ക്കാനുമായിട്ടാണ് ചിലർ പരിപാടിയുടെ ഭാഗമാകാൻ എത്തുന്നത്. ചിലർക്ക് പ്രതീക്ഷിച്ച സമ്മാനം ലഭിച്ചില്ലെങ്കിൽ സ്വന്തം റിസ്‌ക്കിൽ ചിലരെ സഹായിക്കാം എന്ന് സുരേഷ് ഗോപി പരിപാടിയിൽ വച്ച് തന്നെ വാഗ്ദാനം നൽകാറുണ്ട്. എന്നാൽ ഇത് പൊള്ളയായ വാഗ്ദാനങ്ങൾ ആണെന്നും ഷോയ്ക്ക് വ്യൂസ് കൂട്ടാനായി നൽകുന്ന സംസാരം ആണെന്നും മറ്റുമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. എന്നാൽ അങ്ങിനെയല്ല അദ്ദേഹം സഹായം വാഗ്ദാനം നല്കിയിട്ടുണ്ടെകിൽ അത് പാലിക്കുക തന്നെ ചെയ്യുമെന്ന് തനിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ അരുൺ എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി കോടീശ്വരൻ പരിപാടിയിൽ സഹായം ഒരു കുടുംബത്തിന് ചെയ്യാമെന്നു പറഞ്ഞപ്പോളും അത് കിട്ടാനൊന്നും പോണില്ല എന്ന തരത്തിലുള്ള കമെന്റുകൾ കാണാൻ ഇട വന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതെന്ന് അരുൺ പറയുന്നു.

കുറച്ചു മാസങ്ങൾക്ക് മുൻപ് നടന്ന കാര്യമാണെന്നും തന്റെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചു ഇദ്ദേഹത്തെയും കുടുംബത്തെയും കാണാനും സംസാരിക്കാനും സാധിച്ചതായും അരുൺ പറയുന്നു. ഒരു സിനിമ നടൻ എന്നതിലുപരി ആ കുറച്ചു നേരത്തെ സംഭാഷണം സുരേഷ് ഗോപി എന്ന വ്യക്തിയെ കുറിച്ച് കേട്ടത് കേട്ടറിവിനേക്കാൾ ശരിയാണ് എന്ന് തിരിച്ചറിഞ്ഞു .

ദിവസങ്ങൾ കഴിഞ്ഞ ശേഷം ഒരു ദിവസം ഓഫീസിലേക്ക് യാത്ര പോകുമ്പോഴാണ് ഒരു സുഹൃത്തിനു ലിഫ്റ്റ് കൊടുക്കുന്നത്. യാത്രാ മധ്യേ അവനോട് സുരേഷ് ഗോപിയെ കണ്ട വിവരവും വിശേഷങ്ങളും പങ്കു വച്ചപ്പോൾ അവൻ പറഞ്ഞു.. എന്റെ ഒരു സുഹൃത്തിനു പണ്ട് സുരേഷ് ഗോപി ഒരു ചികിത്സാ സഹായം ചെയ്യാമെന്ന് പറഞ്ഞു. പിന്നെ പി.എ ആയി ബന്ധപ്പെടുമ്പോൾ കിട്ടുന്നില്ല..അടുത്ത ആഴ്ച ആ കുട്ടിയുടെ ഓപ്പറേഷൻ ഫിക്സ് ചെയ്തേക്കുകയാണെന്ന്. അപ്പോഴാണ് സുരേഷ് ഗോപി അന്ന് പങ്ക് വച്ച എംപിയുടെ മെയിൽ ഐഡി ഓർമ്മ വരുന്നത്.

അപ്പോൾ തന്നെ ആ മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ ചേർത്ത് വച്ച് മെയിൽ അയക്കാൻ അവനോട് ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവൻ തന്നെ വിളിച്ചതായും ആ കുട്ടിയ്ക്ക് വേണ്ടുന്ന ചികിത്സാ സഹായം ഒരു ബുദ്ധിമുട്ടും കൂടാതെ ലഭിച്ചതായും അറിയിച്ചു എന്നാണ് അരുൺ പോസ്റ്റിലൂടെ പറയുന്നത്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

5 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago