Categories: healthsocial issues

നിപ്പയേ തടയാൻ ജനം റെഡി, പള്ളികൾ കാലിയാകുന്നതും കൊട്ടിയൂർ ഉൽസവത്തിനു ആളുകുറഞ്ഞതും ഇപ്പോൾ നല്ലതു തന്നെ

നിപ്പ വൈറസ് , സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഒരു രോഗം വരാതിരിക്കാനായിരിക്കണം ആദ്യം മുൻ കരുതൽ. അതിനു ആദ്യം രോഗം എന്തെന്നും അതിന്റെ പ്രത്യേകതയും പ്രതിരോധിക്കേണ്ട മാർഗവും അറിയണം. പ്രതിരോധം മനസിലാക്കിയാൽ അതിനേ നമുക്ക് ആട്ടിയോടിക്കാം. നാടും ജനത്തേയും നമ്മളേയും രക്ഷിക്കാം. മുൻ കരുതലുകൾ അത്യാവശ്യമാണ്. കരുതലുണ്ടായതുകൊണ്ടുകൂടിയാവണം നിപ്പാ വൈറസ് മറ്റിടങ്ങളിലേക്ക് പടരാതിരുന്നത്.

1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. തുറന്ന സ്ഥലങ്ങളിൽ കലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കള്ള്, മാങ്ങ,കശുമാങ്ങ,ചാമ്പങ്ങ, പേരയ്ക്ക, പോലുള്ളവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിധ്യമുള്ളിടങ്ങളിൽ നിന്ന് അകലം പാലിക്കുക.

2. രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക..വ്യക്തിശുചിത്വം പാലിക്കുക. രോഗിയുടെ വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കുക.

3. ആരോഗ്യപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കുക.യൂണിവേഴ്സൽ പ്രിക്കോഷൻ പ്രധാനമാണ്. സാംക്രമിക രോഗങ്ങളിൽ സ്വീകരിക്കുന്ന എല്ലാ വിധ മുൻ കരുതലുകളും ഈ രോഗികളിലും നിർബന്ധമാണ്. മാസ്ക്, ഗ്ലൗ തുടങ്ങിയവ ഉപയോഗിക്കുക.

4. മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. മൃതദേഹം കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്. കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്

രോഗ ലക്ഷണം

ഹെനിപാ വൈറസ് ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ വൈറസ്. മലേഷ്യയിലെ കമ്പുങ്ങ് ഭാരുസംഗായി നിപ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ വൈറസ് എന്ന പേര് നൽകി. പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമാണ് നിപാ വൈറസ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു.നിപ വൈറസ് വായുവിലൂടെ പരക്കില്ല. ഉറപ്പ്.

വൈറസ് ബാധിച്ച പക്ഷി-മൃഗാദികൾ, മനുഷ്യർ എന്നിവരിൽ നിന്നുമാണ് മറ്റു മനുഷ്യരിലേക്ക് രോഗം പകരുകയുള്ളു

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻക്യൂബേഷൻ പിരീഡ്. വൈറസ് അകത്ത് പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങാൻ ഇത്രയും സമയം വേണം. തലവേദന, പനി, തലകറക്കം, ഛർദ്ദി തുടങ്ങിയവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങൾ. ഏഴ് മുതൽ പത്ത് ദിവസം വരെ ലക്ഷണങ്ങൾ കാണപ്പെടാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ട് ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.ഇതുവരെ നിപ വൈറസിനെ ചെറുക്കാൻ പ്രതിരോധ കുത്തിവെപ്പൊന്നും കണ്ടുപിടിച്ചിട്ടില്ല. രോഗ ബാധിത പ്രദേശത്തേ ആളുകൾ കൂട്ടമായി കൂടുന്നതും പൊതു ജനങ്ങൾ അധീകം പങ്കെടുക്കുന്ന ചടങ്ങുകളും ഒഴിവാക്കുക. നിലവിൽ പള്ളികളിലും, മദ്രസകളിലും, നിസ്കാരത്തിനും ഞായറാഴ്ച്ച കുർബാനക്കും വരുത്തിയ ചില മാറ്റങ്ങൾ നല്ലതും പ്രശംസനീയവുമാണ്‌. അതു പോലെ കൊട്ടിയൂർ ഉൽസവത്തിനു ചരിത്രത്തിൽ ആദ്യമായി ആളുകൾ കുറഞ്ഞു. ഇതും ഒരു സുരക്ഷാ കരുതൽ ആയി കാണാം. ഒന്നോർക്കുക. രോഗം വന്നാൽ പടർന്നാൽ നിങ്ങൾക്കും നാടിനും ആപത്ത്.

Karma News Editorial

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

4 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

26 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

50 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

51 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago