national

വികസനത്തിനായുള്ള രാജ്യത്തിന്റെ മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്, ഭാരതത്തെ വികസിതമാക്കണം എന്നതായിരിക്കണം ലക്ഷ്യം, നിർമ്മല സീതാരാമൻ

കൊല്ലം. വികസനത്തിനായുള്ള രാജ്യത്തിന്റെ മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്. ഭാരതം വികസനത്തിന്റെ പാതയിലാണെന്നും വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യുവാക്കൾ ജോലി തേടി വിദേശത്തു പോകേണ്ട ആവശ്യമില്ല. യുവാക്കൾക്കായി രാജ്യത്ത് അനേകം അവസരങ്ങളുണ്ട്.

കേരളം രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ്. നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ട്. ഭാവിയിലേക്ക് കടക്കുമ്പോൾ ഒരിക്കലും പ്രതിസന്ധികളെ നോക്കരുത്. എപ്പോഴും ഭാവിക്ക് വേണ്ടി മാത്രം പ്രയത്നിക്കുക. ഭാവിക്ക് വേണ്ടി പ്രവർത്തിക്കുക. ഭാരതത്തെ വികസിതമാക്കണം എന്നതായിരിക്കണം ഓരോ യുവാക്കളുടെ മനസിലും തോന്നാനുള്ളതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

രാജ്യത്തെ ശാസ്ത്രലോകത്തിന്റെയും ശാസ്ത്രജ്ഞരുടെയും കഴിവുകളും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് വിദ്യാഭ്യാസമാണ്.രാജ്യത്തെ മുഴുവൻ മെഡിക്കൽ മേഖലകളും രാജ്യത്തെ മുന്നോട്ട് നയിക്കാൻ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. ജി20 ഉച്ചകോടി വിജയകരമായി സമാപിച്ചപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. എല്ലാവരും ഇന്ത്യയെ
പ്രശംസിച്ചു. എങ്ങനെ ഇത് സാധ്യമാക്കി കൂട്ടായ്മയിലൂടെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago