വിസ്മയ എന്ന യുവതിയുടെ മരണത്തിനുപിന്നാലെ സ്ത്രീധനത്തിനെതിരെയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പെണ്ണിനെ ധനമായി കരുതുന്നയാളല്ല തന്റെ ഭർത്താവെന്ന് തുറന്നുപറയുകയാണ് നിരുപ വിനോദ് എന്ന യുവതി. ഭർത്താവിനോടുള്ള ബഹുമാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്
കുറിപ്പിങ്ങനെ
ഇന്ന് ജോലി കഴിഞ്ഞു വന്ന ഭർത്താവിനെ കണ്ടപ്പോൾ എനിക്ക് പതിവില്ലാതെ കൂടുതൽ സ്നേഹം തോന്നി. ചായ കൊടുത്തിട്ട് ഞാൻ ചോദിച്ചു, കഴിക്കാൻ എന്തെങ്കിലും വേണോ? ഇന്നെന്താണ് പതിവില്ലാത്ത ഒരു ഉത്സാഹം? അദ്ദേഹം ചോദിച്ചു, എന്തോ,എനിക്ക് ഇന്ന് വലിയ സ്നേഹം തോന്നുന്നു….പ്രത്യേകിച്ച് ? ഇന്ന് വിവാഹ വാർഷികം ഒന്നും അല്ലല്ലോ..ഒന്നും അല്ല. പക്ഷേ എനിക്ക് അങ്ങയോടു ഒരു പാട് നന്ദി ഉണ്ട്… അങ്ങ് എന്നോ?? നിനക്ക് വട്ടായോ?….അതല്ല, ഇനി ഞാൻ അങ്ങനെ ഒക്കയേ വിളിക്കൂ….കാരണം വലിയ കാർ വേണം എന്ന് പറഞ്ഞു എന്നെ തല്ലാത്തത് കൊണ്ട്….എത്ര പവൻ കൊണ്ടുവന്നു എന്നു ചോദിക്കാതിരുന്നതിന്…എൻ്റെ അച്ഛൻ്റെ സ്വത്ത് സ്വന്തം പേരിൽ എഴുതി വാങ്ങിക്കാതിരുന്നതിന്…ഇതൊന്നും പോരാതെ എന്നെ ഇത്രയും നാൾ സ്വാതന്ത്ര്യത്തോടെ എന്തും പറയാൻ അനുവദിച്ചതിന്……
അല്ലാ ..ഈ പ്രബുദ്ധതയുടെ കാലത്തും ഇതൊക്കെ ലഭിക്കുന്നു എങ്കിൽ അതിൽപരം ഭാഗ്യം എന്തു വേണം???
സ്വത്തും വണ്ടിയും ഉന്നത വിദ്യാഭ്യാസവും മാത്രമല്ല, ധൈര്യവും ആത്മവിശ്വാസവും തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള ശേഷിയും അവൾക്ക് വേണമെന്നും അത് അവളുടെ അവകാശം ആണെന്നും പറഞ്ഞു കൊടുത്തു ശീലിപ്പിക്കണം…സ്വന്തം കാലിൽ നിൽക്കാൻ ആണ് ആദ്യം ശ്രമിക്കേണ്ടത് എന്ന് അവളുടെ മനസ്സിൽ ഉറപ്പിക്കണം…സ്നേഹത്തോടെ കുടുംബം മുന്നോട്ട് കൊണ്ടുപോകണം എന്ന് പറയണം…എന്തും അച്ഛനോട് പറയാൻ നിനക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് അവളെ പഠിപ്പിക്കണം… അവൾ വളരട്ടെ… വ്യക്തിയായി…… ശക്തിയായി… ഉണ്മയായി… വീടിന്റെ വിളക്കായി
എന്ന് ഒരു പെൺകുട്ടിയുടെ അമ്മ
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…