entertainment

ഉപ്പും മുളകിൽ എന്നോട് കൂടുതലിഷ്ടം മുടിയന്, അവൻ പോയപ്പോൾ വിഷമമായി- നിഷ സാരം​ഗ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഉപ്പും മുളകും എന്ന പരമ്പരയെക്കുറിച്ച് നിഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഉപ്പും മുളകിൽ മക്കളായി അഭിനയിക്കുന്നവർക്കെല്ലാം എന്നോട് ഭയങ്കര സ്നേഹമാണ്. ഞാൻ വിഷമിച്ചൊക്കെ ഇരിക്കുകയാണെങ്കിൽ വന്ന് ചോദിക്കും. മുടിയനും ലച്ചുവിനും കേശുവിനുമെല്ലാം എന്നോട് സ്നേഹമാണ്. പാറുവിന്റെ സ്നേഹം മാത്രം കുറച്ച് വ്യത്യാസമാണെന്നാണ് നിഷ പറയുന്നത്.

അഞ്ച് മക്കളിൽ എന്നോട് ഏറ്റവും അറ്റാച്ച്മെന്റുള്ളത് മുടിയനാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഉപ്പും മുളകിൽ അമ്മ മോൻ എന്ന് പറഞ്ഞ് കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കും അത് ഫീൽ ചെയ്തതെന്നാണ് നിഷ പറയുന്നത്. ബിജുച്ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞാൽ അച്ഛാ എന്ന് പറഞ്ഞ് അവൻ ചാടിവീഴും. എന്തുവാടേ നീ എന്നെ കൊല്ലുമോ, നിന്റെ സ്വന്തം അമ്മയാണോ ഇതെന്ന് ചോദിച്ചാൽ ആ എന്റെ അമ്മയാണെന്നാണ് അവൻ പറയുകയെന്നും നിഷ പറയുന്നു.

അതേസമയം ഋഷി പരമ്പരയിൽ നിന്നും പോയതിൽ വിഷമമുണ്ടെന്നും നിഷ പറഞ്ഞു. അവൻ പോയതിൽ നല്ല വിഷമമുണ്ട്. എന്നാൽ പരമ്പരയിലേക്ക് മുടിയന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു നിഷ നൽകിയ മറുപടി.ഇടയ്ക്ക് വെച്ച് ഉപ്പും മുളകും ഭയങ്കര സീരിയസായിരുന്നു. ഇപ്പോൾ വീണ്ടും പഴയത് പോലെയായെന്നും നിഷ അഭിപ്രായപ്പെടുന്നുണ്ട്. പഴയ കളിയും ചിരിയുമൊക്കെ ഇനി തിരിച്ചുവരുമെന്നും നിഷ പറയുന്നു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

13 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

15 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

29 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

31 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago