മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവഝി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്.
നിഷ സാരംഗ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു. തടി കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായിട്ടാണ് നിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തടി കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് താരം
വാക്കുകൾ,
വണ്ണം കുറച്ച് കുറയ്ക്കുന്നുണ്ട്. വ്യായമം ചെയ്യുന്നു. ഇടയ്ക്ക് ബോഡി വെയിറ്റ് അൽപം കൂടി. അതൊന്ന് നിയന്ത്രിക്കാനാണ് ശ്രമം. മേക്കപ്പ് ചെയ്യാതിരിക്കുന്നതിന്റെ മാറ്റം സ്കിന്നിനുമുണ്ടാകും. യോഗയാണ് പ്രധാനമായും ചെയ്യുന്നത്. വലിയ പരിപാടിയൊന്നുമില്ല. പണ്ടേ ശീലിച്ചത് ഇപ്പോഴും തുടരുന്നു. മുൻപ് ദിവസം 5 കിലോമീറ്റർ നടക്കുമായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിൽ അത് മുടങ്ങി. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ നടക്കും. ഭക്ഷണത്തിലും ചെറിയ നിയന്ത്രണങ്ങളുണ്ട്. ഞാൻ പൊതുവേ അധികം ഭക്ഷണം കഴിക്കുന്ന ആളല്ല. ഒത്തിരിയൊന്നുമില്ലെങ്കിലും ഇതിനോടകം നാല് കിലോ കുറഞ്ഞു. കുറച്ച് കൂടി കുറയ്ക്കണം. വീട്ടിൽ നിൽക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ജോലികളിൽ ആയിരിക്കും. വെറുതേ ഇരിക്കാൻ എനിക്ക് താൽപര്യമില്ല. അതിന്റെതായ മാറ്റവുമുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോൾ വണ്ണം കൂടും. വീട്ടിലിരിക്കുമ്പോൾ കുറയും. അങ്ങനൊരു രീതിയാണ് എപ്പോഴും.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…