topnews

ഇത് ശരിക്കും അത്ഭുതം, മരുന്ന് പരീക്ഷണത്തിലൂടെ അര്‍ബുദം ഭേദമായ ഇന്ത്യക്കാരി നിഷ വര്‍ഗീസ് പറയുന്നു

ന്യൂയോര്‍ക്ക്: നിഷയ്ക്ക് ഇപ്പോഴും തന്റെ അര്‍ബുദ രോഗം മരുന്ന് പരീക്ഷണത്തിലൂടെ ഇല്ലാതായെന്ന് വിശ്വസിക്കാനാവുന്നില്ല. ശരിക്കും അത്ഭുതമാണിതെന്നാണ് മരുന്ന് പരീക്ഷണത്തിലൂടെ അര്‍ബുദം പൂര്‍ണമായും ഇല്ലാതായ ഇന്ത്യന്‍ വംശജ കൂടിയായ നിഷ വര്‍ഗീസ് പറയുന്നത്. ‘ഡോസ്ടാര്‍ലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിക്കാന്‍ തയ്യാറായ 18 അര്‍ബുദ ബാധിതരില്‍ ഒരാളാണ് നിഷ. പരീക്ഷണത്തിന് നിന്ന 18 പേര്‍ക്കും രോഗം ഭേദമായി.

‘ശരിക്കും മിറക്കിള്‍, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ആ ദിവസം ട്യൂമര്‍ കാണാനുണ്ടിയിരുന്നില്ല. ട്യൂമര്‍ എവിടെ പോയി എന്ന് ഞാന്‍ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടര്‍ എന്നോട് പറഞ്ഞു, ട്യൂമര്‍ പൂര്‍ണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്’,- രോഗം പൂര്‍ണമായ ദിവസം ഡോക്ടര്‍ പറഞ്ഞതിനെ കുറിച്ച് നിഷ പറഞ്ഞു.

പരീക്ഷണത്തിന് മുന്നോട്ട് വന്ന 18 അര്‍ബുദ രോഗികളിലും രോഗാവസ്ഥ ഏറെക്കുറെ സമാനമായിരുന്നു. മലാശയത്തെ പൂര്‍ണമായും കാന്‍സര്‍ ബാധിച്ചിരുന്നുവെങ്കിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം ബാധിച്ചിരുന്നില്ല. എല്ലാവരും കീമോ തെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നീ ചികിത്സകളിലൂടെയൊക്കെ കടന്ന് പോയവര്‍ ആയിരുന്നു.

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു മരുന്ന് പരീക്ഷണം നടത്തിയത്. ആറ് മാസമായിരുന്നു രോഗ ബാധിതര്‍ മരുന്ന് കഴിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എല്ലാവരിലും അര്‍ബുദ കോശങ്ങള്‍ ഇല്ലാതായി. എന്‍ഡോസ്‌കോപി, പെറ്റ്, എം. ആര്‍.ഐ. സ്‌കാന്‍ എന്നിവയിലൂടെയാണ് അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്. ആറ് മാസത്തേക്ക് മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതമാണ് രോഗികള്‍ക്ക് മരുന്ന് നല്‍കിയത്. മരുന്നുകഴിച്ച് ആറുമാസത്തിനുശേഷം അര്‍ബുദ വളര്‍ച്ച പൂര്‍ണമായും നിലച്ചു. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരും അര്‍ബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നുതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

എല്ലാവരിലും ഒരുപോലെ മരുന്ന് ഫലംകണ്ടുവെന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ലൂയി എ. ഡയസ് ജൂനിയര്‍ പറഞ്ഞു. മുഴുവന്‍പേര്‍ക്കും രോഗമുക്തി നേടാനായത് വലിയ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

16 mins ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

35 mins ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

47 mins ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

54 mins ago

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച്…

1 hour ago

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷ റിസള്‍ട്ട് വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ്…

1 hour ago