social issues

മകന്റെ ആഗ്രഹം സാധിക്കാന്‍ പിന്നെയും വിവാഹം കഴിക്കേണ്ടി വന്നു, കുറിപ്പ്

സോഷ്യല്‍ മീഡിയകളില്‍ സിംഗിള്‍ പേരന്റ് ചലഞ്ച് ഏറെ സജീവമാണ്. മക്കളെ ഒറ്റക്ക് വളര്‍ത്തുന്ന പിതാവിനെയോ അമ്മയെ കുറിച്ചോ ഉള്ള വിവവരങ്ങളാണ് സിംഗിള്‍ പേരന്റ് ചലഞ്ചില്‍ പറയുന്നത്. ഡിവോഴ്‌സ് നല്‍കിയ വേദനകളെ അതിജീവിച്ച് മകന് വേണ്ടി ജീവിതം മാറ്റി വെച്ച കഥയാണ് നിഷ എന്ന അമ്മയ്ക്ക് പറയാനുള്ളത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ലബിലാണ് നിഷ തന്റെ കഥ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം; ചലഞ്ച് കണ്ടപ്പോള്‍ എഴുതാതെ ഇരിക്കാന്‍ വയ്യ .ഒരിക്കല്‍ ഞാനും സിംഗിള്‍ ആയിരുന്നു. ഡിവോഴ്‌സ് എന്ന ആ കാര്യം നടക്കുന്നവരെ പൊതുവെ മോശം സ്ത്രീ എന്ന് പച്ചകുത്തിയ അനുഭവം എനിക്കും ഉണ്ടായി .ഒരു നല്ല ഡ്രസ്സ് ഇട്ടാല്‍ ജീന്‍സ് ടോപ് ഇട്ടാല്‍ ഒക്കെ പഴി കേട്ടു കേട്ടു തഴമ്പിച്ചു. ഡിവോഴ്‌സ് കഴിഞ്ഞതല്ലേ എന്നാലും ആഗ്രഹങ്ങള്‍ കാണുമല്ലോ അത് മാറ്റി തരാമെന്നു പറഞ്ഞ പകല്‍മാന്യന്മാരായ നാട്ടിലെ കുറെ ആങ്ങളമാര്‍. എന്നാല്‍ നല്ല ആങ്ങളമാരും ഉണ്ട്. അവരോടു മിണ്ടിയാല്‍ അവള്‍ പോക്കാ അവളെ ആര്‍ക്ക് വേണേലും കിട്ടും എന്ന് പറയാനും കുറേപേര്‍ ഉണ്ടാരുന്നു.

എങ്കിലും മോനെ വിഷമിപ്പിക്കാതെ അവനുവേണ്ടി മാത്രം ജീവിക്കാന്‍ ഉള്ള ഓട്ടത്തില്‍ കേള്‍ക്കുന്നതെല്ലാം നേരമ്പോക്കായി ചിരിച്ചു തള്ളി എനിക്കൊരു കുഴപ്പവും ഇല്ല എന്ന് വീട്ടുകാരോട് പറയുമെങ്കിലും ഓരോ രാത്രിയും എന്റെ കണ്ണീരിന്റെ നനവറിഞ്ഞത് എന്റെ തലയണ മാത്രം. മോനെ സ്‌കൂളില്‍ ചേര്‍ത്ത് കഴിഞ്ഞാണ് എനിക്ക് ഏറ്റവും കൂടുതല്‍ വിഷമം ആയത് അവന്റെ ഫ്രണ്ട്‌സിനൊക്കെ പപ്പാ ഉണ്ട് എനിക്കും പപ്പാ വേണം എന്നും പറഞ്ഞു വാശി പിടിക്കാന്‍ തുടങ്ങി. അവസാനം എന്റെ ആങ്ങളയെ അവന്റെ സ്വന്തം അങ്കിള്‍ എന്ന് പറയാതെ പപ്പാ ആണെന്ന് കൂട്ടുകാരോട് പറയാന്‍ തുടങ്ങി. അങ്ങനെ അവന്റെ ആഗ്രഹം സാധിക്കാന്‍ പിന്നെയും വിവാഹം കഴിക്കേണ്ടി വന്നു. divorcee ആണെങ്കിലും widow ആണെങ്കിലും തനിയെ ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന വെല്ലുവിളി അത് നമ്മുടെ നാട്ടിലെ പോലെ വേറെ എങ്ങും ഇല്ല .ഇപ്പോള്‍ എന്റെ മോനു 13 വയസ്സായി.അവന്‍ ഇപ്പോള്‍ ഹാപ്പിയാ അവനു പപ്പയുമുണ്ട് കൂട്ടിനു ഒരു അനിയനും ഉണ്ട്.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

14 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

29 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

55 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago