national

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണം, സോണിയ ഗാന്ധിയെ കണ്ട് ലാലു പ്രസാദും നിതീഷ് കുമാറും

പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാർ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ  ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നു. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവി ലാലിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേർത്തതെങ്കിലും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‍മയാണ് റാലിയില്‍ കണ്ടത്.

ക്ഷണമുണ്ടായിരുന്നിട്ടും മമതയും  ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല. എന്‍ഡിഎ വിട്ട അകാലിദള്‍, ജെഡിയു, ശിവസേന പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തെ  കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തി റാലിയില്‍ എൻസിപി നേതാവ് ശരത് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ചു.

അമൃത് തട്ടിയെടുത്ത രാക്ഷസൻമാരാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിഹസിച്ചു.  2024  ലോകസഭ തെരഞ്ഞടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യപ്പെടമെന്ന് ജെഡിയും നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആഹ്വാനം ചെയ്തു.

Karma News Network

Recent Posts

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

24 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

33 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

1 hour ago

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി…

1 hour ago

ഏകീകൃത കുർബാന തർക്കം, നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ. സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ…

2 hours ago

രണ്ടുദിവസം മഴ തകർത്ത് പെയ്യും; ചക്രവാതച്ചുഴിക്കൊപ്പം കേരള തീരത്ത് ന്യൂനമർദ്ദപാത്തിയും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്നും അഞ്ച്…

2 hours ago