kerala

കുഞ്ഞ് മാലാഖ എത്തിയ വിവരം അറിയാതെ ചലനമറ്റ് നിതിന്‍, മൃതദേഹം കൊച്ചിയില്‍, ആദ്യം എത്തിക്കുക ആതിരയുടെ അടുത്ത്

കോഴിക്കോട്: താന്‍ കാത്തിരുന്ന ആ കുഞ്ഞ് മാലാഖ ഭൂമിയില്‍ എത്തുന്നതിന് മുമ്പ് ഭൂമിയില്‍ നിന്നും നിതിന്‍ വിടപറഞ്ഞിരുന്നു. ഏറെ ആഹ്ലാദത്തോടെ ആകാംഷയോടെ കുഞ്ഞിനായി കാത്തിരുന്ന നിതിന് ആ സന്തോഷ വാര്‍ത്ത കേള്‍ക്കാനായില്ല. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിതിന്‍ ദുബായില്‍ വെച്ച് ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നത്. ഇന്നലെയാണ് നിതിന്റെ ഭാര്യ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സിസേറിയനിലൂടെയാണ് ആതിര കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിനെ ഒരു നോക്ക് കാണാനാവാതെ ചലനമറ്റ ശരീരമായി നിതിന്‍ ജന്മനാട്ടിലെത്തി. പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയിലുള്ള ആതിരയുടെ അടുത്താണ് മൃതദേഹം ആദ്യം എത്തിക്കുക.

നിതിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം പേരാമ്പ്രയില്‍ നടക്കും. നിതിന്‍ മരിച്ചത് അറിയാതെയാണ് ആതിരം കുഞ്ഞിന് ജന്മം നല്‍കിയത്. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടില്‍ തിരികെ എത്തിക്കാന്‍ സുപ്രീം കോടതിയെ വരെ സമീപിച്ചവരായിരുന്നു ആതിരയും നിതിനും.

അന്ന് നിതിന് ആതിരയ്ക്ക് ഒപ്പം നാട്ടില്‍ എത്താമായിരുന്നു. എന്നാല്‍ തന്നേക്കാള്‍ അത്യാവശ്യമുള്ള ഒരാള്‍ക്കായി നിതിന്‍ തന്റെ സീറ്റും ടിക്കറ്റും ഒഴിഞ്ഞു കൊടുത്തു. തുടര്‍ന്ന് ഈ മാസം ആതിരയുടെ പ്രസവ സമയത്ത് നാട്ടില്‍ എത്താനുള്ള ഒരുക്കത്തിലായിരുന്നു നിതിന്‍. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.

ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ആതിര ശ്രദ്ധേയയാവുന്നത്. നിതിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോഴെ ആതിരയെ പ്രസവത്തിന് മുമ്പുള്ള കോവിഡ് പരിശോധനയ്ക്ക് എന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുന്‍പ് പ്രസവശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

5 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

36 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago