social issues

പിസിഒഡി എന്ന പ്രശ്‌നം മാത്രമായിരുന്നു എനിക്ക്, അതിന് അവര്‍ നിര്‍ദേശിച്ചത് ഐവിഎഫ്, ഒടുവില്‍ ആറ് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം

വിവാഹിതയാകുന്ന ഏതൊരു സ്ത്രീയുടെയും സ്വപ്‌നം ഒരു കുഞ്ഞിക്കാല് കാണുക എന്നതാണ്. സ്ത്രീകളുടെ മാത്രമല്ല പുരുഷനും അങ്ങനെ തന്നെ. എന്നാല്‍ ചില ദമ്പതിമാര്‍ക്ക് ആ ഭാഗ്യം കൈവരാറില്ല. ചിലര്‍ക്ക് ആ ഭാഗ്യത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരാറുമുണ്ട്. ഇപ്പോള്‍ ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യം ഉണ്ടായ അമ്മയാണ് നിത്യ ശ്രീകുമാര്‍. കുഞ്ഞിനായി കാത്തിരുന്നതും കണ്‍മണിയുടെ വരവും ഫേസ്ബുക്കിലൂടെ കുറിപ്പിന്റെ രൂപത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നിത്യ. പ്രതീക്ഷയറ്റ നിമിഷത്തില്‍ ദൈവത്തെ കണ്ട മുഹൂര്‍ത്തമായിരുന്നു ആ മുഹൂര്‍ത്തമെന്ന് നിത്യ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്, നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? എല്ലാ പ്രതീക്ഷയും അസ്തമിച് ഇനി എന്ത് എന്ന് കരുതി നില്‍ക്കുമ്പോള്‍, ഞാന്‍ ഉണ്ട് കൂടെ, നമ്മള്‍ ജയിച്ചു വരും എന്ന് പറഞ്ഞ് ദൈവം നിങ്ങളുടെ കൈ പിടിച്ചിട്ടുണ്ടോ? There is always a light at the end of the tunnel എന്ന വാക്യത്തിന്റെ ആത്മാവ് അറിയാന്‍ സാധിച്ചിട്ടുണ്ടോ? ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്നേ ആണ് ഞാന്‍ അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുന്നത്. അതേപ്പറ്റി പറ്റി പറയും മുന്നേ ഒരു ചെറിയ flash back പറയാന്‍ ഉണ്ട് ! കണ്ണൂര്‍ലേക് ശ്രീ transfer ആയി പോകുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്ന ഏക വിഷമം treatments എങ്ങനെ continue ചെയ്യും എന്ന് മാത്രം ആരുന്നു. അതും ഒരു misscarriage കഴിഞ്ഞിട്ട് കുറച്ച് നാളുകള്‍ മാത്രം ആയ സമയം. കണ്ണൂര്‍ എത്തി settle ആയ സമയത്ത് internet നോക്കി ഒരു clinic choose ചെയ്തു. ഏകദേശം 1.5 വര്‍ഷം ഞങ്ങള്‍ അവിടെ വേസ്റ്റ് ചെയ്തു. I repeat, ഞങ്ങള്‍ വേസ്റ്റ് ചെയ്തു !

അരം + അരം = കിന്നരം എന്ന സിനിമയില്‍ ജഗതി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. K and K ഓട്ടോമൊബൈല്‍സ് എന്‍ജിന്റെ എല്ലാ വര്‍ക്കും ചെയ്യും എന്ന്. സത്യം പറഞ്ഞ ആ clinic നെ പറ്റി ഓര്‍ക്കുമ്പോ എനിക്ക് ഇതില്‍ കൂടുതല്‍ നന്നായി ഉപമിക്കാന്‍ അറിയില്ല. ചെറിയ മെഡിക്കല്‍ സപ്പോര്‍ട്ട് മാത്രം ആവശ്യമുള്ള pcod എന്ന പ്രശ്‌നം മാത്രം ആണ് എനിക്ക് . അതിനു അവര് എനിക്ക് suggest ചെയ്തത് infertiltiy യുടെ അവസാന വാക്കായ ആയ IVF ആണ്. അതും മറ്റു normal treatments ഒന്നും ഒന്ന് try ചെയ്തു നോക്കുക പോലും ചെയ്യാതെ. ‘നിത്യ എന്തിനാണ് വെറുതെ time വേസ്റ്റ് ചെയ്യുന്നത് IVF ചെയ്യൂ പെട്ടന്നു result ആകുമല്ലോ’, ആ ഡയലോഗില്‍ ഞങ്ങള്‍ വീണു. വീട്ടില്‍ തന്നെ ധാരാളം doctors ഉണ്ടെങ്കിലും ഈ വിഷയത്തില്‍ second ഒപ്പീനിയന്‍ എടുക്കാന്‍ തോന്നിയില്ല. ഒരു പക്ഷെ ഞങ്ങളുടെ പ്രൈവസിയില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നത് എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടും കൂടി ആവും. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ കൊണ്ട് പോയി തല വെച്ച് കൊടുത്തു. കുറെ ക്യാഷ് പോയി എന്ന് മാത്രമല്ല. എനിക്ക് വല്യ പ്രശ്‌നമൊന്നുമില്ല എന്ന തോന്നല് മാറി ഒരു കുഞ്ഞു എന്നത് നടക്കാത്ത സ്വപ്നം ആയി മാറുന്ന level il എത്തി കാര്യങ്ങള്‍. ‘എന്ത് കൊണ്ടാണ് sir pregnancy continuously fail ആവുന്നത് എന്ന ചോദ്യത്തിന് വന്‍ കാരണങ്ങള്‍ ആണ് dr നിരത്തിയത്. അതില്‍ ഒന്നായിരുന്നു weight gain. hormone tablets കഴിച്ചാല്‍ ആരായാലും weight കൂടും. മെഡിസിന്‍ നിര്‍ത്താതെ weight കുറച്ചാല്‍ chance കൂടും എന്ന് പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി 32 kg 5 മാസം കൊണ്ട് കുറച്ചു. അതും മരുന്നൊന്നും നിര്‍ത്താതെ. ഇനിയും എന്താ പ്രശ്‌നം എന്ന് ആരാഞ്ഞപ്പോ , കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പുതിയ പുതിയ level ലേക് treatment നെ കൊണ്ട് പോവുന്നത് വരെ ആയി കാര്യങ്ങള്‍. പതിയെ ട്രീറ്റ്‌മെന്റ് details പരിചയത്തില്‍ ഉള്ള മറ്റൊരു ഡോക്ടറോട് discuss ചെയ്തു. നിങ്ങള്‍ എന്തിനാ ഇത്രയും വലിയ procedures ഒക്കെ ചെയ്യുന്നത്? just stop everything ! ഒരു പേനിനെ കൊല്ലാന്‍ ആരേലും AK47 എടുക്കുമോ? ഇതാരുന്നു അദ്ദേഹത്തിന്റെ മറുപടി.

പനിയോ ജലദോഷോ, അല്ലേല്‍ വേണ്ട മറ്റെന്തെങ്കിലും അസുഖത്തിന് ഹോസ്പിറ്റലില്‍ പോണ ലാഘവത്തില്‍ fertiltiyt reatment പോകാന്‍ പറ്റില്ല. ചിരിക്കുന്ന ഒരു മുഖം പോലും നിങ്ങള്‍ക്ക് അവിടെ കാണാന്‍ പറ്റില്ല. ഒന്ന് പുഞ്ചിരിച്ചാല്‍ ആകെ വരുന്ന മറു ചോദ്യം വിവാഹം കഴിഞ്ഞിട്ട് എത്രനാള്‍ ആയി എന്ന് ആണ്. അടുത്ത ചോദ്യം ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ടു എത്ര നാള്‍ ആയി എന്നാണ്. അതിനപ്പുറം ഒന്നും അവിടെ കേള്‍ക്കാന്‍ കഴിയില്ല. ആ മാനസികാവസ്ഥയില്‍ ഇരിക്കുമ്പോള്‍ നമ്മുടെ ടോക്കണ്‍ വിളിക്കും, dr വിളിച്ചു കുറെ complicated കാരണങ്ങള്‍ പറയുന്നു, ഒരു കെട്ട് ഗുളികകള്‍ ഇന്‍ജെക്ഷന്‍സ് ഒക്കെ suggest ചെയ്യുന്നു. ഇത്തവണ ശെരിയാവും എന്ന് പ്രതീക്ഷിച്ചു നമ്മള്‍ പോരുന്നു. എവിടുന്ന്, പിന്നെയും അടുത്ത cycle വീണ്ടും ചെല്ലുന്നു, മെഡിസിന്‍ വാങ്ങുന്നു പോരുന്നു.. ഇതങ്ങനെ തുടരുന്നു. ‘സമയം ആയിട്ടില്ല അതാവും’ എന്ന ക്‌ളീഷേ ഡയലോഗ് ഇല്‍ അടിയുറച്ചു വിശ്വസിക്കുന്നവരായതുകൊണ്ടു നിരാശ ഞങ്ങളെ തൊട്ടില്ല. പകരം pregnancy ക്ക് മുന്നേ ചെയ്തു തീര്‍ക്കാന്‍ ഉള്ള യാത്രകള്‍ ഒക്കെ enjoy ചെയ്തു കണ്ണൂര്‍ life ആഘോഷം ആക്കി.

അങ്ങനെ ഇരിക്കെ ഒരു ദിവസം പ്രസ്തുത ക്ലിനിക്കിലെ ഡോക്ടര്‍ ഞങ്ങളോട് ഒരു ഉപദേശം : നിങ്ങള്‍ നിങ്ങളുടെ life അതിന്റെ fullest ഇല്‍ enjoy ചെയ്യൂ. ഈ കുഞ്ഞു കുഞ്ഞു എന്ന് ചിന്തിച്ചു നടന്നാല്‍ ജീവിതം ആസ്വദിക്കാന്‍ പറ്റില്ല. ആ ഒരു ആഗ്രഹം മനസിലെ priortiy list ഇല്‍ നിന്ന് മാറ്റു എന്ന്. എന്റെ മറുപടി എന്താകും, എത്ര രൂക്ഷമാകും എന്ന് അറിയാവുന്ന കൊണ്ടാവും ശ്രീ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചു. തികട്ടി വന്ന മറുപടി ഞാന്‍ കഷ്ടപ്പെട്ട് ഇറക്കി. വൈകിപ്പിച്ചു വൈകിപ്പിച്ചു ഒരു പരുവം ആകിയിട്ട് പറയുന്ന ഫിലോസോഫി കേട്ടിട്ട് എങ്ങനെ അവിടെ ക്ഷമയോടെ ഇരുന്നു എന്ന് എനിക്ക് അറിയില്ല !

അന്ന് അവിടന്ന് ഇറങ്ങി തിരിച്ചു വീട് വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. അല്ലേല്‍ വാതോരാതെ സംസാരിക്കുന്ന രണ്ടു പേരാണ് ഞങ്ങള്‍. സൂര്യന് കീഴില്‍ ഞങ്ങള്‍ക്കു സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവും ഒരിക്കലും ഇല്ല. വീട്ടില്‍ വന്നു കയറിയ പാടെ ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു : ‘ഇനി അവിടെ നമുക്ക് പോകണ്ട’ ! ‘വേണ്ട നിത്യാ പോകണ്ട ! മതി എത്രമാത്രം മരുന്നും injections ഉം ആണ് താന്‍ എടുത്തത്. മതി result നെ പറ്റി ചോദിച്ചാല്‍ ഫിലോസഫി, ഇനിയും തന്നെ പരീക്ഷിക്കാന്‍ വിട്ടുകൊടുക്കില്ല ‘ എന്നെ ചേര്‍ത്ത് പിടിച്ച് ശ്രീ അത് പറഞ്ഞപ്പോ ഞാന്‍ അറിയുകയായിരുന്നു കുത്തിവെച്ചതു എന്റെ ദേഹത്ത് ആരുന്നെങ്കിലും വേദനിച്ചു കൊണ്ടിരുന്നത് ശ്രീ ആയിരുന്നു എന്ന് ! എന്ന് വെച്ചാല്‍ ഒന്നും രണ്ടും അല്ല ദിവസം 3 ഉം നാലും ഇന്‍ജെക്ഷന്‍ ആരുന്നു അതും 10, 18 ദിവസം… പക്ഷെ ഇനി എവിടെ കാണിക്കും നാട്ടിലേക് എന്ന് transfer ആകും എന്നറിയില്ല. അങ്ങനെ ചിന്തിച്ചു ഇരുന്നപ്പോള്‍ ആണ്, മണിക്കുട്ടന്‍ ചേട്ടന്‍, ശ്രീയുടെ അളിയന്‍ പണ്ട് carithas ഹോസ്പ്പിറ്റല്‍ ലെ dr റെജിയെ പറ്റി പറഞ്ഞത് ശ്രീ എന്നെ ഓര്‍മിപ്പിച്ചത്.

വൈകിട്ട്, വളരെ യാദൃശ്ചികമായി എന്നോട് ഒരു സുഹൃത്തും Carithas ഹോസ്പിറ്റലില്‍ ലെ Dr Reji യെ പറ്റി വീണ്ടും പറഞ്ഞത്. (ആളും എന്നെ പോലെ മറ്റൊരു ഹോസ്പിറ്റലില്‍ പോയി വളരെ മോശം അനുഭവം ഉണ്ടായ വ്യക്തി ആണ് ) ‘എന്റെ കേസ് success ആക്കി തന്നതാ. നീ ധൈര്യമായി contact ചെയ്യ്. നല്ല മനുഷ്യന്‍ ആണ് ‘ എങ്കിലും നേരിട്ട് കാണാതെ, ആഴ്ചക് ആഴ്ചക് ഉള്ള scanining നടത്താതെ kottayam ഉള്ള dr, കണ്ണൂര്‍ ഉള്ള എന്റെ treatment എങ്ങനെ നടത്തും എന്ന് ഒരു അങ്കലാപ് എനിക്ക് ഉണ്ടാരുന്നു ! രണ്ടും കല്പിച്ചു ഞങ്ങള്‍ വിളിച്ചു. എന്റെ medical ഹിസ്റ്ററി എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു. ok! തത്കാലം അവിടത്തെ treatment ന് ബ്രേക്ക് കൊടുക്കൂ. ഇത് നമുക്ക് ready ആക്കാം. medicines details ഞാന്‍ whatsapp ചെയ്തു തരാം. scan എന്തേലും വേണേല്‍ പറയാം, അവിടന്ന് ചെയ്തിട്ട് report അയച്ചു തന്നാല്‍ മതി. താന്‍ പേടിക്കണ്ടടൊ നമ്മള്‍ ഇത് പെട്ടന്നു തന്നെ ready ആക്കും. I will help you ! ഞാന്‍ ഉണ്ട് നിങ്ങളുടെ കൂടെ ! 2020 ഏറ്റുമാനൂര്‍ ഉത്സവം കൊടിയേറിയ സമയത്തു ആരുന്നു ഈ വാക്കുകള്‍ എന്നെ തേടി എത്തിയത്. 2021 ഉത്സവം കൊടിയേറുമ്പോള്‍ എന്റെ അരികില്‍ ചൂട് പറ്റി അവള്‍ കിടപ്പുണ്ട് ! ഞങ്ങളുടെ ‘അമ്മാളു’.

Dr റെജിയുടെ മേല്‍നോട്ടത്തില്‍ വെറും 2 മാസത്തെ tablets മാത്രം, the very next month ഞാന്‍ conceive ചെയ്തു. Pregnancy യുടെ അഞ്ചാം മാസത്തില്‍ ആണ് Dr റെജിയെ നേരിട്ട് കാണുന്നത്. അത് വരെ ഉള്ള മുഴുവന്‍ treatment ഉം ഫോണ്‍ ഇല്‍ കൂടി ആരുന്നു. എന്നെ ഇത്രയും positive ആയി വെയ്ക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു എന്ന് എനിക്ക് ഇപ്പോളും അറിയില്ല. ഓരോ കുഞ്ഞു കുഞ്ഞു സംശയങ്ങളും ആവലാതികളും മെസ്സേജ് ചെയ്തും call ചെയ്തും ചോദിക്കുമ്പോള്‍ ഒരു മുഷിപ്പും ഇല്ലാതെ ഏറ്റവും വ്യക്തമായി സ്‌നേഹത്തോടെ പറഞ്ഞു തന്നു അദ്ദേഹം. അഞ്ചാം മാസം മുതല്‍ scan ചെയ്യാന്‍ കാരിത്താസ് ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെ ഉള്ളവരോട് പറഞ്ഞു ‘precious baby ആണ് ഇത് ‘. അത് കേട്ടപ്പോള്‍ കണ്ണും മനസും നിറഞ്ഞു . പിന്നീട് ഒരു പാട് സംശയങ്ങള്‍ കൂട്ടി വെച്ച് OP യില്‍ ചെന്നാലും ഒന്നും ചോദിക്കാറില്ല. Everything is fine Nithya! എന്ന് കേള്‍ക്കുമ്പോള്‍ കൂട്ടി വെച്ച സംശയങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞു പോകും. എല്ലാ visit ലും സ്‌കാനിങ് മെഷീന്‍നില്‍ വാവയെ കാണിച്ചു തന്ന്, അനക്കങ്ങള്‍ കാണിച്ചു തന്ന്, ഇപ്പൊ സമാധാനം ആയില്ലേ എന്ന് ചോദിച്ച് മാത്രമേ യാത്രയാക്കിയിരുന്നുള്ളു. ഒടുവില്‍ calculated date ന് മുന്നേ അമ്മാളു വരാന്‍ പോണു എന്നായപ്പോ, ആ വെളുപ്പാന്‍ കാലത്തു അച്ഛനേം അമ്മേം വിളിച്ചു എഴുന്നേല്പിക്കുന്നതിനു മുന്നേ dr നെ വിളിച്ചു. ഒരൊറ്റ ബെല്ലില്‍ call attend ചെയ്തു. ലക്ഷണങ്ങള്‍ കേട്ടപാടെ, വേഗം ലേബര്‍ റൂമില്‍ report ചെയ്യൂ എന്ന മറുപടി വന്നു. പിന്നെ കണ്ണടച്ച് തുറന്ന വേഗത്തില്‍ ആരുന്നു കാര്യങ്ങള്‍. High risk pregnancy roomil ചുറ്റും നിന്ന മാസ്‌ക് ഇട്ട മാലാഖമാര്‍ ! ഒരു പേടിയും വേണ്ട ഞങ്ങള്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞു കയ്യും കാലും തടവി തരുമ്പോള്‍, ഇടക്ക് ഇടക്ക് വരുന്ന pain പോലും എനിക്ക് ആയാസം ആരുന്നില്ല. ‘സിസ്റ്റര്‍ എന്റെ അമ്മേം അച്ഛനും മാത്രേ ഉള്ളോ പുറത്ത്?? അവര് ഒറ്റക് ആണോ? പെട്ടന്നു ഓടി വന്നത് കൊണ്ട് വേറെ ആരും എത്തിക്കാണില്ല അതാ’ എന്ന് പറഞ്ഞപ്പോ, ‘ആര് പറഞ്ഞു അവര് മാത്രേ ഉള്ളെന്നു, കുറെ relatives എത്തിയിട്ടുണ്ട്. അമ്മേ കാണണോ നിത്യക്ക്? ‘ ‘ വേണം പറ്റുവോ? ‘, ‘പിന്നെന്താ ഇപ്പൊ വിളിക്കാം’. അമ്മയെ കണ്ടപ്പോ വല്യമ്മമാരും അമ്മായിയും ഒക്കെ ഉണ്ടെന്നറിഞ്ഞപോ ഒരു ആശ്വാസം മനസ്സില്‍ വന്നു. അത് അവര്‍ക്കും മനസിലായതായി തോന്നി. ‘ഇനി ധൈര്യമായി പ്രസവിക്കലോ അല്ലേ? അച്ഛനും അമ്മേം ഒറ്റക്കാണ് എന്ന പേടി പോയില്ലേ?’ ആ വേദനയിലും എനിക്ക് മനസ് ശാന്തമാക്കാന്‍ ആ മാലാഖമാരുടെ സ്‌നേഹത്തിനും പരിലാളനക്കും ആയി. ദാ വാവ ഇപ്പൊ എത്തും ട്ടോ എന്ന് ഇടക്ക് ഇടക്ക് പറയുമ്പോള്‍ excitement എന്ന വാക്ക് ഞാന്‍ അനുഭവിച്ചു അറിയുകയായിരുന്നു. മൂര്‍ദ്ധന്യത്തില്‍ എത്തിയ ആ വേദനക്കൊടുവില്‍ ‘ പെണ്‍കുട്ടി ആണ് ട്ടോ ‘ എന്ന dr പറഞ്ഞപ്പോ, കാതില്‍ മുഴങ്ങിയത് ദൈവത്തിന്റെ ശബ്ദം ആരുന്നു.

6 വര്‍ഷത്തെ ഞങ്ങളുടെ തപസ്സ്, പ്രാര്‍ത്ഥന, കാത്തിരിപ്പ്. ഒരാപത്തും കൂടാതെ ദൈവം അവളെ ഞങ്ങളുടെ കയ്യില്‍ തന്നു. അവളെ ഞെഞ്ചോട് ചേര്‍ത്തപ്പോ ഞാന്‍ ആദ്യം മനസ്സില്‍ നന്ദി പറഞ്ഞത് ദൈവമായി എന്റെ മുന്നില്‍ അവതരിച്ച dr reji sir നോടാണ് ! അദ്ദേഹത്തിന്റെ േൃലatment ഇല്‍ അല്ലായിരുന്നെങ്കില്‍ ഇപ്പോളും മാതൃത്വം എനിക്ക് വിദൂരതയിലെ സ്വപ്നം ആയേനെ. അദ്ദേഹം ഇടക്ക് ഇടക്ക് പറയും. ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല നിത്യ, മുന്നേ ഈ medicines ഒക്കെ കഴിച്ചിട്ടുണ്ടാവും ഇപ്പൊ നിങ്ങളുടെ സമയം ആയി, so ശെരിയായി അത്രേ ഉള്ളു എന്ന്. അന്നൊന്നും ഞാന്‍ മറുപടി പറയാഞ്ഞത് sir ന്റെ അടുത്ത് വന്നാല്‍ എനിക്ക് ഏറ്റുമാനൂരമ്പലത്തില്‍ ചെന്ന പോലെ അല്ലേല്‍ ഗുരുവാ യൂരമ്പലത്തില്‍ ചെന്ന പോലെ ആണ്. ഒന്നും പറയാന്‍ പറ്റാറില്ല. അല്ലെങ്കില്‍ തന്നെ എല്ലാം അറിയാവുന്ന നിങ്ങളോടൊക്കെ ഞാന്‍ എന്ത് പറയാന്‍ ആണ്… ശെരിയാണ് ! ആ medicines ഒക്കെ ഞാന്‍ മുന്‍പും കഴിച്ചിട്ടുണ്ട് പക്ഷെ ഫലം കിട്ടിയത് അതില്‍ ദൈവം തൊട്ടപ്പോള്‍ ആണ്. ആ ദൈവങ്ങള്‍ ആണ് സാറും സര്‍ന്റെ സ്റ്റാഫ്ഉം. കുറച്ച് നേരത്തെ ഇങ്ങു എത്തിയ ഞങ്ങളുടെ അമ്മാളൂനെ പൊന്നു പോലെ നോക്കിയ nicu ലെ മാലാഖമാര്‍ ! എങ്ങനെ കുഞ്ഞിനെ എടുക്കണം എന്ന് പോലും അറിയാതെ കണ്ണ് നിറച്ചു നിന്ന, അമ്മാളു കരഞ്ഞാല്‍ ആ ഒപ്പം കരയുന്ന എന്നെ ചേര്‍ത്ത് പിടിച്ചു എല്ലാം പഠിപ്പിച്ചു തന്ന മാലാഖമാര്‍ ! feed ചെയ്യാന്‍ nicu ലെത്തുമ്പോള്‍ അമ്മാളുന്റെ അമ്മ വന്നേ എന്ന് പറഞ്ഞ് സിസ്റ്റര്‍ കുഞ്ഞിനെ കയ്യില്‍ തരുമ്പോള്‍ എനിക്ക് അതൊരു hospital ആയി തോന്നിയതെ ഇല്ല. ഒടുവില്‍ ആ അമ്മമാരുടെ കയ്യില്‍ നിന്നും അവളെ വാങ്ങി വീട്ടിലേക് പോന്നപ്പോ, മിടുക്കി ആണ് ഇവള്‍, മിടുമിടുക്കി ആവട്ടെ എന്നു അനുഗ്രഹിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു ദൈവ സാന്നിധ്യം. ഇതൊന്നുമല്ല ദൈവ സാന്നിധ്യം എങ്കില്‍ മറ്റെന്താണ് അത്? ഇവരല്ല ദൈവം എങ്കില്‍ മറ്റാരാണ് ദൈവം? അതേ ഇവരാണ് ഞങ്ങള്‍ക്ക് ദൈവം ! എന്നും എപ്പോഴും, എന്റെ മനസുണ്ട് നിങ്ങളോടൊപ്പം, പ്രാര്‍ത്ഥനകളും !

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

4 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

6 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

21 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

46 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

46 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago