national

ആര്‍ക്കും എന്നെ തൊടാനാവില്ല; നിത്യാനന്ദ

ആള്‍ദൈവം നിത്യാനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന വെല്ലുവിളിയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്ന വീഡിയോയിലൂടെ ആള്‍ദൈവം പറയുന്നത്. നവംബര്‍ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്‍റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്. നിങ്ങളോടു സത്യം പറയാന്‍ എനിക്കു സാധിക്കും. ഞാന്‍ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയില്‍ നിത്യാനന്ദ പറയുന്നു.

തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയില്‍ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഇന്ത്യയില്‍നിന്നാണോ പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല. “എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു” – എന്നും നിത്യാനന്ദ പറയുന്നു.

അതേസമയം നിത്യാനന്ദയുടെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോര്‍ട്ടിനായി നിത്യാനന്ദ നല്‍കിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ കാണാതായ നിത്യാനന്ദയെ പിടികൂടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.

നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങള്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പൊലീസില്‍നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാന്‍ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച്‌ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കാന്‍ വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം 41 വയസുള്ള നിത്യാനന്ദ സ്വന്തമായി ഹിന്ദുരാഷ്ട്രം കൈലാസ എന്ന പേരില്‍ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയും വൈറലായത്.

അതേസമയം വിവാദ ആള്‍ദൈവം നിത്യാനന്ദയക്ക് രാഷ്ട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ഇക്വഡോര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിത്യാനന്ദയ്ക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ലെന്നും എക്വഡോര്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും മേലില്‍ ഈ വിവാദങ്ങളില്‍ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കൈലാസയുടെ പേരിലുള്ള വെബ്‌സൈറ്റില്‍ അവിടത്തെ സര്‍ക്കാര്‍ വകുപ്പുകളെക്കുറിച്ചു വിശദമായി തന്നെ വിവരിക്കുന്നുണ്ടായിരുന്നു. സുരക്ഷ, വാണിജ്യം, ധനം, ഹൗസിങ്, ടെക്‌നോളജി എന്നിവയെക്കുറിച്ചെല്ലാം നിത്യാനന്ദ വെബ്‌സൈറ്റ് വഴി പരാമര്‍ശിക്കുന്നു. കൈലാസയുടേതായിട്ടുള്ള പതാകയും പുറത്തുവന്നു. തമിഴ്, സംസ്‌കൃതം, ഇംഗ്ലിഷ് ഭാഷകളാണ് ‘കൈലാസയിലെ’ പ്രധാന ഭാഷയെന്നും നിത്യാനന്ദ അറിയിച്ചു. ഇത് വിവാദമായതിന് പിന്നാലെയാണ് ഇക്വഡോര്‍ രാജ്യ വില്‍പ്പന നിഷേധിച്ചത്.

നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും ഈ വിവാദങ്ങളില്‍ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു.ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ താന്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

7 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

15 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

29 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

43 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago