national

കാശ്‌മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് പുതിയ റോഡ്, പ്രഖ്യാപനവുമായി നിതിൻ  ഗഡ്‌കരി

ന്യൂഡൽഹി . കാശ്മീരിൽ നിന്ന് കന്യാകുമാരി വരെ പുതിയ ഹെെവേ പദ്ധതിക്ക് മോദി സർക്കാർ. അടുത്ത വർഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഗതാഗത ഹെെവേ മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സർവേയ്‌ക്കിടെ മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹെെവേ സമീപകാലത്ത് നിർമിക്കുന്ന ഏറ്റവും ദെെ‌ർഘ്യമേറിയതായിരിക്കും എന്നാണ് മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞത്. നാഷണൽ ഹെെവേ അതോറിറ്റി ഒഫ് ഇന്ത്യ രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹെെവേകളുടെയും എക്‌സ്‌പ്രസ് വേകളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പാത സ്വപ്‌നമായിരുന്നു. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കും. റോഹ്‌താംഗ് മുതൽ ലഡാക്ക് വരെ നാല് തുരങ്കങ്ങൾ നിർമ്മിക്കും. ലേയിൽ നിന്ന് കർഗിലിലെത്തി സോജില, ഇസഡ് മോർ തുരങ്കങ്ങളിൽ ചേരും. പുതിയ പാത വന്നാൽ ഡൽഹിയും ചെന്നെെയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റർ കുറയും.

സോജില ടണൽ കാശ്‌മീരിനെ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. സമുദ്രനിരപ്പിൽ നിന്ന് 11,000അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന 13കിലോമീറ്റർ നീളമുള്ളതാണ് ഈ ടണൽ. ലഡാക്കിൽ പ്രവേശിക്കുന്നതിനും കനത്ത മഞ്ഞുവീഴ്ച കാരണം ശെെത്യകാലത്ത് എത്തിച്ചേരാനാകാത്ത സോജില പാസിനെ ആശ്രയിക്കുന്നത് കുറക്കുന്നതുമായിരിക്കും ഇത്.

കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ റൂട്ട് സംബന്ധിച്ച് നിതിൻ ഗഡ്‌കരി വെളിപ്പെടുത്തിയിട്ടില്ല. പുതിയ പാതയുടെ ഡൽഹി മുതൽ ചെന്നൈ വരെയുള്ള ഭാഗം വരാനിരിക്കുന്ന 1,350 കിലോമീറ്റർ നീളമുള്ള സൂറത്ത് – ചെന്നൈ എക്‌സ്‌പ്രസ് വേയിലൂടെ ബന്ധിപ്പിക്കാനാണ് സാദ്ധ്യത. റൂട്ടിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ എൻ എച്ച് എ ഐയും പുറത്തുവിട്ടിട്ടില്ല.

 

Karma News Network

Recent Posts

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

10 mins ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

25 mins ago

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

49 mins ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

1 hour ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

1 hour ago

ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…

1 hour ago