entertainment

സിനിമക്കായി ജോലി ഉപേക്ഷിക്കാൻ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളിൽ ഏറ്റവും ധീരമായി തോന്നുന്നത്- നിവിൻ പോളി

മലയാള സിനിമയിൽ യുവ താരനിരയിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ച താരമാണ് നിവിൻ പോളി. തന്റേതായ അഭിനയ ശൈലി തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അഭിനയ ജീവിതത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ നിവിൻ പോളിയുടെ പേരിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ബാം​ഗ്ലൂർ ഡെയ്സ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളാണുള്ളത്. ഇപ്പോളിതാ സിനിമയിലേക്കെത്തപ്പെട്ടതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

സിനിമ ഭ്രാന്ത് തലയ്ക്കുപിടിച്ച് ജോലി ഉപേക്ഷിച്ചെത്തിയ തന്നെ പലരും പരിഹാസത്തോടെയാണ് കണ്ടതെന്നും എന്നാൽ ജോലി ഉപേക്ഷിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീരതയേറിയ തീരുമാനമെന്നും നിവിൻ പറഞ്ഞു. ജീവിതത്തിന്റെ നിർണായക സന്ദർഭങ്ങളിൽ നമ്മൾ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളാകും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക. സിനിമയെന്ന സ്വപ്നത്തിനായി ജോലി ഉപേക്ഷിക്കാൻ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളിൽ ഏറ്റവും ധീരമായി തോന്നുന്നത്. ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കും മുമ്പ് പലതരത്തിലുള്ള അഭിപ്രായങ്ങൾ ചുറ്റും ഉയരുന്നത് സ്വാഭാവികമാണ്. അവയ്ക്കു ചെവികൊടുത്ത് നീങ്ങാൻ തുടങ്ങിയാൽ അതിനു മാത്രമേ നേരം കാണൂ, മനസ്സ് തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുക, നഷ്ടങ്ങളെ കുറിച്ചോർത്ത് പിൻതിരിഞ്ഞാൽ വലിയ വിജയങ്ങൾ സാധ്യമായെന്നു വരില്ല. നിവിൻ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിന്റെ പ്രദർശനത്തിനെത്തുന്ന അടുത്ത ചിത്രം. തീയറ്റർ റിലീസ് കണക്കാക്കി ഒരുക്കിയതാണ് ചിത്രമെന്നും ശേഷം ചാനലിനും ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും നൽകുമെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

11 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

16 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

36 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

44 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

58 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago