entertainment

ഞാനും റിന്നയും വഴക്കുണ്ടാക്കുന്നത് അതിന്റെ പേരില്‍ മാത്രം, നിവിന്‍ പോളി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിന്‍ പോളി. റിന്നയാണ് നിവിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതര്‍ ആയത്. എഞ്ചിനീയറിങ് പഠന കാലത്താണ് നിവിന്‍ റിന്നയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. റിന്ന ക്ലാസ് ടോപ്പറും നിവിന്‍ ബാക്ക് ബെഞ്ചറും ആയിരുന്നു.

കണക്കായിരുന്നു നിവിന്റെ പ്രിയ വിഷയം. പഠന ശേഷം ഒരേ സ്ഥലത്ത് ഇരുവരും ജോലിയും നേടി. ഇന്‍ഫോസിസില്‍ ജോലി ചെയ്യവെ വിവാഹിതരായി. 2010 ഓഗസ്റ്റ് 28നായിരുന്നു വിവാഹം. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. സിനിമയില്‍ സജീവമായ ശേഷം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും അതിന്റെ പേരിലാണ് ഭാര്യ റിന്നയുമായി എപ്പോഴും വഴക്കുണ്ടാക്കാറുള്ളതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നിവിന്‍. നേരത്തെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് നിവിന്‍ സിനിമാ ജീവിതവും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുമ്‌ബോഴുള്ള പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞത്.

‘റിന്ന സപ്പോര്‍ട്ട് ചെയ്തകൊണ്ടാണ് സിനിമയിലെത്തിയത്. ഇപ്പോള്‍ ഞാന്‍ സിനിമ ഡിസ്‌കഷനും ഷൂട്ടിങും എല്ലാമായി വീട്ടില്‍ കുടുംബത്തോടൊപ്പം ഇരിക്കാന്‍ സമയം വളറെ കുറവെ കിട്ടാറുള്ളു. അതിന്റെ പേരില്‍ റിന്നയും ഞാനും വഴക്കുണ്ടാകാറുണ്ട്. ചില സിനിമയുടെ ചിത്രീകരണത്തിന് പോയാല്‍ ഒരു മാസം ചിലപ്പോള്‍ വരാന്‍ സാധിച്ചുവെന്ന് വരില്ല. അപ്പോള്‍ അവര്‍ക്ക് എന്നെ മിസ് ചെയ്യും. മകന്‍ ദാവീദ് എനിക്കൊരു വീക്ക്‌നസ് ആണ്. അതുകൊണ്ട് ദുബായിലൊക്കെ ഷൂട്ടിങിന് പോയപ്പോള്‍ കുടുംബത്തേയും കൊണ്ടുപോയിരുന്നു. അവിടെ സെറ്റിലെല്ലാവരുായി പരിചയമായി കഴിയുമ്പോള്‍ മകനെ മിസ് ചെയ്യുന്നുവെന്നും തോന്നില്ല. റിന്നയ്ക്കും ഒരു സന്തോഷമാകുകയും ചെയ്യും. ചിലപ്പോള്‍ ഞങ്ങള്‍ ഷൂട്ടിങിലായിരിക്കുമ്പോള്‍ മറ്റുള്ള നടന്മാരുടെ ഫാമിലിയും ചിലപ്പോള്‍ ഉണ്ടാകും അപ്പോള്‍ അവര്‍ക്കൊപ്പം ഷോപ്പിങും മറ്റുമായി റിന്നയും ഹാപ്പിയായിരിക്കും’.- നിവിന്‍ പോളി പറയുന്നു.

തട്ടത്തില്‍ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, ഒരു വടക്കന്‍ സെല്‍ഫി, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷന്‍ ഡ്രാമ, മിഖേയല്‍, മൂത്തോന്‍, കനകം കാമിനി കലഹം എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിന്‍ ചിത്രങ്ങളാണ്. മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടാന്‍ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്‌പെഷല്‍ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിന്‍ ചിത്രങ്ങള്‍.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

14 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

28 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

37 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

56 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

58 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago