കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് ലിജു കൃഷ്ണനെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു കൃഷ്ണന്. കൊച്ചിയിലെ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ലിജുവിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. യുവതിയുടെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
നിവിന്‍ പോളിയെ നായകനാക്കിയാണ് ലിജു കൃഷ്ണന് പടവെട്ട് സംവിധാനം ചെയ്യുന്നത്. കോവിഡ് കാലത്തിന് മുമ്പ് തുടങ്ങിയ ചിത്രീകരണം ഇപ്പോഴും പുരോഗമിക്കുകയാണ്.
ലിജു കൃഷ്ണന്റെ ആദ്യ ചിത്രമായ പടവെട്ടിന്റെ ഷൂട്ടിങ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ ഷൂട്ടിങ് സ്ഥലത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആരോപണം ഉന്നയിച്ച യുവതി ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…