kerala

2,000 ഇന്ത്യക്കാർ പ്രതിവർഷം വൃക്ക വിൽക്കുന്നു, ദാതാവിന് ലഭിക്കുന്നത് ചെറിയ തുക, ബാക്കി പണം അവയവ മാഫിയ കൈക്കലാക്കുന്നു, റിപ്പോർട്ട്

കൊച്ചി ലേക്ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അവയവ കച്ചവടത്തിന്റെ പേരിൽ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ലേക്ഷോർ ആശുപത്രിക്കെതിരെ പരാതി വന്നതിനു പിന്നാലെ അവയവകച്ചവടത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. ഇൻഡ്യയിലെ അവയവകച്ചവട മാഫിയായെ കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് പങ്കിടുകയാണ് ആന്റി സൈബർ വിം​ഗ് പ്രതിനിധി നിക്സൺ ജോൺ. ഇന്ത്യയിൽ, ഓരോ വർഷവും 200,000 ആളുകൾക്ക് വൃക്ക ആവശ്യമുണ്ടെങ്കിലും ആവശ്യത്തിന്റെ 3% മാത്രമേ കിട്ടുന്നുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ഏകദേശം 2,000 ഇന്ത്യക്കാർ പ്രതിവർഷം അവരുടെഒരു വൃക്ക വിൽക്കുന്നു എന്നാണ് കണക്ക്. കടബാധ്യത കൊണ്ടാണ് പലരും വൃക്ക വിൽക്കുന്നത്…ചെറിയ ഒരു ശതമാനം തുക മാത്രം ആണ് ദാതാവിന് ലഭിക്കുന്നത്…ബാക്കി തുക മുഴവൻ അവയവ മാഫിയായുടെ പോക്കറ്റിലേയ്ക്കാണ് പോകുന്നതെന്നും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

മനഃസാക്ഷിയുള്ളവർ ഷെയർ ചെയ്താൽ മതി ഇൻഡ്യയിലെ അവയവകച്ചവട മാഫിയായെ കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവയവ കച്ചവടമാർക്കറ്റ് ആണ് ഇൻഡ്യയിലേത്. ഇൻഡ്യയിൽ അവയവകടത്ത് മാഫിയായുടെ പ്രവർത്തനം വളരെ വലുതാണ്. കോടാനുകോടി രൂപയുടെ അവയവ കച്ചവടം ആണ് ഇൻഡ്യയിൽ ഓരോ വർഷവും നടക്കുന്നത്. ഈ അവയവകച്ചവട കമ്പോളം മനുഷ്യന്റെ രക്തവും ,കണ്ണീരും വീണ് വല്ലാതെ കറുത്തിരുണ്ട പോയ അതിഭീകരമായ ഒരു് രക്തകമ്പോളം ആണ്. ഇവിടെ ജീവന് അല്ല വില്ല മറിച്ച് മനുഷ്യന്റെ അവയവങ്ങൾക്കാണ് വില. മനുഷ്യ രക്തം മുതൽ മനുഷ്യന്റെ ഓരോ കോശങ്ങളും, അവയവങ്ങളും ഈ രക്തകമ്പോളത്തിൽ വിലപേശി അതിക്രൂരമായി വില്ക്കപ്പെടുന്നു…..പാവപ്പെട്ട ആയിരമായിരം പച്ചമനുഷ്യർ പണത്തിനു വേണ്ടി…ചിലരുടെ ദുരാഗ്രഹം നിറവേറ്റപ്പെടാൻ വേണ്ടി ഇവിടെ കീറിമുറിക്കപ്പെടുന്നു…വില്ക്കപ്പെടുന്നു… അങ്ങിനെ മനുഷ്യരക്തം കട്ടപ്പിടിച്ച കറൻസി നോട്ടുകൾ കൊണ്ടു് അവർ …ആ നരഭോജികൾ..അതിസമ്പന്നാരാകുന്നു..

ഇന്ത്യയിൽ, ഓരോ വർഷവും 200,000 ആളുകൾക്ക് വൃക്ക ആവശ്യമുണ്ടെങ്കിലും ആവശ്യത്തിന്റെ 3% മാത്രമേ നിറവേറ്റപ്പെടുന്നുള്ളൂവെന്ന് അവയവ ദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള സർക്കാരിതര സ്ഥാപനമായ മോഹൻ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി ഡോ.സുനിൽ ഷ്രോഫ് പറയുന്നു. “ഡിമാൻഡ് ആൻഡ് സപ്ലൈ പ്രശ്നമുണ്ട്. വൃക്ക ആവശ്യമുള്ള ഈ 200,000 പേരിൽ ഏകദേശം 15,000 പേർക്ക് ചികിത്സ താങ്ങാൻ കഴിയും, എന്നാൽ ഇവരിൽ 7,000 പേർക്ക് മാത്രമേ ട്രാൻസ്പ്ലാൻറ് താങ്ങാനാവൂ,” ഷ്രോഫ് പറയുന്നു.

2007-ൽ ലോകാരോഗ്യ സംഘടന കണക്കാക്കിയ കണക്കനുസരിച്ച്, ലോകമെമ്പാടും പ്രതിവർഷം നടക്കുന്ന വൃക്ക മാറ്റിവയ്ക്കലുകളിൽ 5-10% അവയവ കടത്തിന് കാരണമാകുന്നു, ഇന്ത്യയിൽ ഏകദേശം 2,000 ഇന്ത്യക്കാർ പ്രതിവർഷം അവരുടെഒരു വൃക്ക വിൽക്കുന്നു എന്നാണ് കണക്ക്. കടബാധ്യത കൊണ്ടാണ് പലരും വൃക്ക വിൽക്കുന്നത്…ചെറിയ ഒരു ശതമാനം തുക മാത്രം ആണ് ദാതാവിന് ലഭിക്കുന്നത്…ബാക്കി തുക മുഴവൻ അവയവ മാഫിയായുടെ പോക്കറ്റിലേയ്ക്കാണ് പോകുന്നത്

നമ്മളുടെ രാജ്യത്ത് ആയിരകണക്കിനു വാഹനാപകടങ്ങൾ നിത്യവം സംഭവിക്കുന്നു. അതു വഴി ആയിരങ്ങൾ ഇവിടെ നിത്യവും മരിക്കുന്നു. ഇവരിൽ പലർക്കും തലച്ചോറിന് പരിക്കേറ്റിട്ടുണ്ട്. 70% കേസുകളിലും മസ്തിഷ്ക്ക മരണത്തിന് കാരണം റോഡപകടങ്ങളിൽ ഉണ്ടായ പരിക്കുകളാണ്. അങ്ങിനെ മസ്തിഷ്ക്ക മരണം മറയാക്കി ഇവിടെ അവയവകച്ചവട മാഫിയാ അവരുടെ കച്ചവടം കൊഴുപ്പിക്കുകയാണ് ചെയ്യുന്നത്.

2005-ൽ പ്രസിദ്ധീകരിച്ച NHRC (നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ) റിപ്പോർട്ട് അനുസരിച്ച്, ഓരോ വർഷവും ഇൻഡ്യയിൽ ശരാശരി 44000 കുട്ടികളെ കാണാതാകുന്നുവെന്നും അതിൽ 11000 പേരെ കണ്ടെത്താനായിട്ടില്ലെന്നും പറയുന്നു. കാണാതായ കുട്ടികളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട അവയവ കടത്തിന്റെ കാര്യമായ ബന്ധവും ഇതേ NHRC റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിയമവിരുദ്ധമായ അവയവമാറ്റത്തിനായി കുട്ടികളെ കടത്തുന്നത് ഒരു സംഘടിത ബിസിനസ്സാണ്, രഹസ്യമായി എന്നാൽ വ്യാപകമായ രീതിയിൽ പ്രവർത്തിക്കുന്നു. കടത്തിക്കൊണ്ടു പോകുന്ന കുട്ടികളെ നിർബന്ധിത ജോലിയിലേക്കും ഭിക്ഷാടനത്തിലേക്കും ഒപ്പം അവയവ മോഷണത്തിനു ശേഷം വേശ്യാവൃത്തിയിലേക്കും തള്ളിവിടുന്നത് പെൺവാണിഭ മാഫിയകൾക്ക് ഇരട്ടി നേട്ടമാണ്.

ഇൻഡ്യയിലെ നിയമവിരുദ്ധ അവയവകച്ചവടത്തിൽ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പങ്കാളിത്തം നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയവ ദാതാവു ,അവയവ സ്വീകർത്താവു, ഇടനിലക്കാർ , വൻകിട ഹോസ്പ്പിറ്റലുകൾ, ഡോക്ടർമാർ, ഭരണാധികാരികൾ, അധോലോക രാജാക്കന്മാർ , ഗുണ്ടാ സംഘങ്ങൾ, വമ്പൻ കമ്പനികൾ, വിദേശ ഏജൻസികൾ എന്നിങ്ങനെ വളരെ ശക്തവും ,സംഘടിതവുമായ ഒരു് വലിയ സംവിധാനം ആണ് ഇൻഡ്യയിലെ അവയവകച്ചവട മാഫിയായുടെ അണിയറയിൽ പ്രവർത്തിക്കുന്നതു്. അതിനാൽ ഇത് ഭയാനകമായ ഒരു സാഹചര്യമാണ്, കാരണം ഇത് ഒറ്റപ്പെട്ടല്ല പ്രവർത്തിക്കുന്നത് എന്നതു് തന്നെ.

Karma News Network

Recent Posts

തെന്മല ഡാമിലെ ശുചിമുറിയിൽ ക്യാമറ, പിടിയിലായത് യൂത്ത് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…

25 mins ago

ഭാര്യ അനിയത്തിയുടെ കൂട്ടുകാരി, മൂന്നു മക്കളാണ്, പെൺകുട്ടികൾ ഇരട്ടകുട്ടികളാണ്- രാജേഷ് ഹെബ്ബാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം…

39 mins ago

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു സ്ത്രീകൂടി മരിച്ചു, രോ​ഗബാധിതർ 227

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ…

54 mins ago

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

1 hour ago

യദു എത്ര ഭേദം, അസഭ്യ വർഷവും വധഭീഷണിയും നേരിടുന്നു- നടി റോഷ്ന ആൻ റോയ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായതായി നടി റോഷ്ന ആന്‍ റോയ്. യദുവില്‍…

2 hours ago

അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്, താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ…

2 hours ago