world

പിടിച്ചുനില്‍ക്കാന്‍ 100 കോടി ഇല്ല, പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ ശ്രമം, അടച്ചുപൂറ്റാനൊരുങ്ങി ബൈജൂസ്

മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ബൈജൂസ് ഏത് സമയവും അടച്ച് പൂട്ടുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. താൻ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന എഡ്യൂടെക് ഭീമനായ ബൈജൂസിന്റെ അഭ്യര്‍ത്ഥന തള്ളിയിരിക്കുകയാണ് നിക്ഷേപകർ.

പീക്ക് എക്‌സ്.വി പാര്‍ട്ണര്‍, പ്രോസുസ്, ചാന്‍ സൂക്കര്‍ബര്‍ഗ് എന്നീ മൂന്ന് നിക്ഷേപകരോടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്റ്റാര്‍ട്ട് അപ് സംരഭമായ ബൈജുസ് അഭ്യര്‍ഥന നടത്തിയിരുന്നത്. ഈ കമ്പനികൾ ബൈജൂസില്‍ നിന്നും കാരണം പറയാതെ ബോര്‍ഡില്‍ നിന്നും പുറത്തു പോയത് 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബൈജൂസിന് കനത്ത തിരിച്ചടിയായി.

ജൂണ്‍ 22നാണ് ഇവര്‍ പിന്മാറുന്നുവെന്ന വിവരം പുറത്തുവന്നിരുന്നത്. ഇതേ ദിവസം തന്നെ ഡിലോയിറ്റും ബൈജുവില്‍ നിന്നും രാജിവെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. കൃത്യമായ രേഖകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് കമ്പനിയുടെ ഓഡിറ്റര്‍മാരായ ഡിലോയിറ്റുമായി ബൈജൂസുമായി തെറ്റിപിരിഞ്ഞിരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വിപണിയില്‍ പിടിച്ചു നില്‍ക്കാനായി ബൈജുസ് വീണ്ടും ധന സമാഹരണത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ. എന്നാൽ ബൈജൂസ്‌ പൊട്ടി എന്ന വാർത്തകൾ പുറത്ത് വന്നതോടെ മറ്റു നിക്ഷേപകകാരെ കൊണ്ട് പോലും കമ്പനിയെ രക്ഷിക്കാനാവാത്ത സ്ഥിതിയിലായി. കമ്പനി നേരിടുന്ന പ്രതിസന്ധി നേരിടാനാണ് തിരക്കിട്ട നീക്കം ഇപ്പോൾ നടക്കുന്നത്. 100 കോടി രുപയോളം മുലധന സമാഹണത്തിനാണ് ബൈജുസ് പദ്ധതി ഇതിനായി പുതിയ ഓഹരി ഉടമകളെ കണ്ടെത്തി ചര്‍ച്ച നടത്തുകയാണ് കമ്പനിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പ്രവര്‍ത്തനഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമയത്തു നല്‍കാത്തതിനാല്‍ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് ഡിലോയ്റ്റ് കഴിഞ്ഞ ദിവസം പിന്‍മാ റുകയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് സെപ്റ്റംബറോടെയും 2023ലേത് ഡിസംബറോടെയും പൂര്‍ത്തിയാക്കാമെന്ന് നിക്ഷേപകര്‍ക്ക് ബൈജൂസ് ഉറപ്പു നല്‍കി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അജയ് ഗോയലിനെ സാമ്പത്തിക പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ 22 ബില്യണ്‍ ഡോളറിന്റെ സ്റ്റാര്‍ട്ടപ്പായിരുന്ന ബൈജൂസ് ഇപ്പോൾ നിലനില്‍പ്പിനായുള്ള നിര്‍ണായക ശ്രമം നടത്തുകയാണ്. എന്നാല്‍ ധനസമാഹരണത്തെക്കുറിച്ചോ നിക്ഷേപകര്‍ക്കിടയിലെ അതൃപ്തിയെക്കുറിച്ചോ പ്രതികരിക്കാന്‍ ബൈജൂസ് ഇപ്പോഴും തയ്യാറാവുവുന്നില്ല എന്നതാണ് വസ്തുത.

മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ബൈജൂസ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,564 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വരുമാനം 3.3 ശതമാനം ഇടിഞ്ഞ് 2,428 കോടി രൂപയുമായി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബൈജൂസ് 1,000 ത്തോളം ജീവനക്കാരെ ഒഴിവാക്കി.കഴിഞ്ഞ ഒക്ടോബറില്‍ 2,500 ജീവനക്കാരെ വിട്ടു.

 

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

29 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

51 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

60 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago