കാസര്‍ഗോഡ് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒന്‍പത് പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായ ദിവസമാണ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ജസീലയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവി മുപ്പതി ആറാം വാര്‍ഡില്‍ മുസ്ലിം ലീഗിന് ഭൂരിപക്ഷം കുറഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഒന്‍പത് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വധശ്രമം, വീട് കയറി അക്രമം, മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കല്ലൂരാവി സ്വദേശികളായ റഷീദ്, ഉബൈസ്, ജംഷി, ഉമൈര്‍, നിസാമുദ്ദീന്‍, സമദ്, നൂറുദ്ദീന്‍, ഹസ്സന്, ഷമീര്‍ എന്നിവരാണ് പ്രതികള്‍.
സ്ത്രീകളെ ഉള്‍പ്പടെ ആക്രമിച്ച സംഘം വീട്ടുപകരണങ്ങളും തല്ലി തകര്‍ക്കുകയായിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…