kerala

പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല, മോഡല്‍ പരീക്ഷ ഓണ്‍ലൈനായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ ഹയര്‍സെക്കന്‍ഡറി പരീക്ഷയും സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിനു അവസരം നല്‍കുന്നതിനാണ് മാതൃകാ പരീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്ന്‌ പരീക്ഷകള്‍ എഴുതാം.

ടൈംടേബിള്‍ അനുസരിച്ച്‌ നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെ‌ബ്‌സൈ‌റ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യണം. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം കുട്ടികള്‍ക്ക്‌ അധ്യാപകരുമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖാന്തരം സംശയനിവാരണം നടത്താം. അധ്യാപകര്‍ ആവശ്യമായ സഹായം വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈ‌റ്റുകളില്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 24 മുതല്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ മൂന്നാണ്‌ അവസാന തീയതി. ട്രയല്‍ അലോട്ട്മെന്റ് സെപ്റ്റംബര്‍ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

Karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

5 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

16 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

34 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

50 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

1 hour ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago