ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല, ആപ്പിളിന് 12 മില്ല്യണ്‍ ഡോളര്‍ പിഴ വിധിച്ച് ബ്രസീയന്‍ ഉപഭോക്തൃ സംരക്ഷണ സംവിധാനമായ പ്രോകോണ്‍-എസ്പി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കാതിരുന്നതാണ് പിഴ ശിക്ഷയ്ക്ക് കാരണമായത്. ഇതുവഴി തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരസ്യം നല്‍കിയെന്നും നീതിയുക്തമല്ലാത്ത രീതിയില്‍ ചാര്‍ജര്‍ ഇല്ലാതെ മൊബൈല്‍ ഫോണ്‍ വില്പന നടത്തി എന്നും പ്രോകോണ്‍-എസ്പി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ ഫോണുകള്‍ ചാര്‍ജര്‍ ഇല്ലാതെ അവതരിപ്പിക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. ഇത്തരം ഉപകരണങ്ങളുടെ ഉത്പാദനം നിയന്ത്രിക്കുന്നത് വഴി അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറക്കാനാവുമെന്നും അതിനാണ് ഇങ്ങനെ ഒരു നടപടി എന്നുമായിരുന്നു അവരുടെ വാദം. വയര്‍ലസ് ചാര്‍ജിംഗ് സംവിധാനങ്ങളാണ് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ചാര്‍ജര്‍ ഒപ്പം നല്‍കുന്നത് പാഴായിപ്പോവുകയാണെന്നും ആപ്പിള്‍ വാദിച്ചിരുന്നു.
ചാര്‍ജര്‍ നീക്കിയതിനു ശേഷം മൊബൈല്‍ ഫോണിന്റെ വില കുറയ്ക്കാന്‍ തയ്യാറായോ എന്ന് പ്രോകോണ്‍-എസ്പി ആപ്പിളിനോട് ചോദിച്ചു. ഇതിനു മറുപടി നല്കാന് ആപ്പിള്‍ തയ്യാറായില്ല. ബ്രസീലില്‍ ശക്തമായ ഉപഭോക്തൃ നിയമമുണ്ടെന്ന് ആപ്പിള്‍ മനസ്സിലാക്കണം. അത് ബഹുമാനിക്കണമെന്നും പ്രോകോണ്‍-എസ്പി പറഞ്ഞു.
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…