kerala

മണിപ്പൂരിൽ ഉടൻ സമാധാനം,​ ഉറപ്പ് നൽകി പ്രധാനമന്ത്രി ,​ അധീർ രഞ്ജൻ ചൗധരിക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി : സംഘർഷങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ ഉടൻ സമാധാനം കൈവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയെ പ്രക്ഷുബ്‌ധമാക്കി, മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ ‘ഇന്ത്യ മുന്നണി’ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മോദി.

ഭയിൽ അച്ചടക്കലംഘനം ആരോപിച്ച് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്‌തു. പ്രസംഗത്തിനിടെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ അവിശ്വാസ പ്രമേയം ശബ്‌ദ വോട്ടോടെ പരാജയപ്പെടുത്തുകയായിരുന്നു. മണിപ്പൂർ സാധാരണ സ്ഥിതിയിലെത്തുമെന്ന് എല്ലാവർക്കും താൻ ഉറപ്പുനൽകുന്നു. വംശീയ സംഘർഷങ്ങൾക്കിടയിലാണ് ഇപ്പോൾ മണിപ്പൂർ. പ്രശ്‌നങ്ങൾക്ക് പിന്നിൽ ആരണെങ്കിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

സംഘർഷത്തിന് പിന്നിലെ പ്രതികൾക്ക് ഏറ്റവും കർശനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ മണിപ്പൂരിൽ സമാധാനത്തിന്റെ സൂര്യൻ ഉദിക്കുമെന്ന് താൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാജ്യം മണിപ്പൂരിലെ സ്ത്രീകൾക്കും പെൺമക്കൾക്കും ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”മണിപ്പൂരിൽ ചർച്ചയ്‌ക്ക് വരാൻ പ്രതിപക്ഷത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി കത്തും നൽകിയിരുന്നു. എന്നാൽ അവരുടെ ഉദ്ദ്യേശം അതല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

27 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

28 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

56 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago