2020- 21 അധ്യയനവര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
ഈ അധ്യയനവര്‍ഷത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന് ഫീസ്, സ്പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
അതേസമയം, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി- വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം അഞ്ചുമണി വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതുപ്രകാരം ട്രയല്‍ അലോട്ട്മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23നായിരിക്കും. മുഖ്യ അലോട്ട്മെന്റ് ഒക്ടോബര്‍ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…
അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയെ കണ്ടെത്താനായിട്ടില്ല. റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…