ബോളിവുഡ് സുന്ദരി സുസ്മിത സെന്നും ലളിത് മോദിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഞങ്ങൾ ഡേറ്റിംഗിൽ ആണെന്നും ഒരിക്കൽ വിവാഹിതരാവും എന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ലളിത് മോദി പറഞ്ഞിരുന്നത്. അതിനു പിറകെ സുസ്മിതയ്ക്ക് ആശംസകൾ നേർന്നും വിമര്‍ശന ശരംഗങ്ങളെറിഞ്ഞും നിരവധി പേർ രംഗത്തെത്തുകയായി രുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുസ്മിത സെൻ.
എന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും, മോതിരമില്ലെന്നും, പറഞ്ഞാണ് സുസ്മിത മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. താൻ ഇപ്പോൾ സന്തോഷം നിറഞ്ഞ സ്ഥലത്താണെന്നും താരം വ്യക്തമാക്കിയിരിക്കുന്നു. ‘സന്തോഷകരമായ സ്ഥലത്താണ് ഞാന്‍. വിവാഹം കഴിച്ചിട്ടില്ല, മോതിരവുമില്ല. സ്നേഹത്താല്‍ ചുറ്റപ്പെട്ടിരിക്കുക യാണ്. ആവശ്യത്തിന് വ്യക്തത വരുത്തി എന്നു കരുതുന്നു. ഇപ്പോള്‍ ജീവിതത്തിലേ ക്കും ജോലിയിലേക്കും മടങ്ങാം. എന്റെ സന്തോഷത്തില്‍ എപ്പോഴും പങ്കുചേരുന്ന തിന് നന്ദി.’ – സുസ്മിത കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സുസ്മിതയ്ക്കൊപ്പമുള്ള വെക്കേഷൻ ചിത്രങ്ങൾ ലളിത് മോദി പങ്കുവെക്കുന്നത്. ‘കുടുംബത്തിനൊപ്പമുള്ള മാല്‍ദ്വീപ്, സര്‍ദീനിയ യാത്രയ്ക്കുശേഷം ഇപ്പോഴാണ് ലണ്ടനിലേക്ക് തിരിച്ചെത്തിയതെന്നും, എന്റെ ബെറ്റര്‍ഹാഫ് സുസ്മിത സെന്നിനെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നും പുതിയ തുടക്കം പുതിയ ജീവിതം’ എന്നുമാണ് ലളിത് മോദി കുറിച്ചിരുന്നത്. ചിത്രങ്ങള്‍ വന്‍ വൈറലായതോടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്ന വാര്‍ത്തകള്‍ ആണ് പ്രചരിച്ചത്. ഇതോടെയാണ് ഇതുവരെ വിവാഹിതരായിട്ടില്ലെന്നും ഞങൾ ഡേറ്റിംഗിലാണെന്നും വ്യക്തമാക്കി ലളിത് മോദി രംഗത്ത് വരുന്നത്. ഒരു ദിവസം വിവാഹം ഉണ്ടാകുമെന്നും ലളിത് മോദി കുറിച്ചിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…