kerala

ഗവർണറുടെ സഞ്ചാരം തടയാൻ ഒരു നിയമവും ആർക്കും അധികാരം നൽകുന്നില്ല, ഡോ സി വി ആനന്ദബോസ്

കൊൽക്കത്ത: തിരഞ്ഞെടുപ്പിലെ അക്രമവും അഴിമതിയും എന്തുവിലകൊടുത്തും തടയുമെന്ന നിലപാടിലുറച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്.

“ജനങ്ങൾക്ക് ഭരണഘടനാസിദ്ധമായ സ്വൈര്യജീവിതം ഉറപ്പുവരുത്താൻ ഗവർണറെന്ന നിലയിൽ താൻ ബാധ്യസ്ഥനാണ്. തന്റെ സഞ്ചാരവും ജനസമ്പർക്കവും വിലക്കാൻ ആർക്കും അധികാരമില്ല. രാഷ്ട്രീയ ചതുരംഗത്തിൽ കരുവാകേണ്ടെന്നു കരുതി താൻ സ്വയമെടുത്ത തീരുമാനമാണത്. ഒരു രാഷ്ട്രീയപാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായരൂപത്തിൽ നടത്തിയ അഭ്യർത്ഥന മാനിച്ചയായിരുന്നു അത്.

ഗവർണർക്ക് സൗകര്യങ്ങളും സുരക്ഷയുമൊരുക്കേണ്ട ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ തിരക്കിലാണെന്ന കാരണമാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ചൂണ്ടിക്കാട്ടിയത്. അതല്ല, സന്ദർശനം നടത്തുകയാണെങ്കിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാമെന്ന് പിന്നീട് അവർ തന്നെ അറിയിച്ചതാണ്” ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു.

കൂച്ച്ബെഹാറിലെ യാത്ര വേണ്ടെന്നുവെച്ചെങ്കിലും അക്രമങ്ങൾക്കും അഴിമതിക്കുമെതിരായ നിലപാടിൽ ഒരടിപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ. വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ കൊൽക്കത്ത നഗരത്തിലെ നിരത്തുകളിൽ ജനങ്ങളുമായി സംവദിക്കുകയും രാജ്ഭവനിലെ പീസ്റൂമിൽ നേരിട്ടും ഫോണിലൂടെയും പരാതികൾ സ്വീകരിച്ച് പരിഹാരത്തിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്തു.അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയടക്കമുള്ള നിയമജ്ഞരും ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

രഹസ്യമാക്കിവെക്കേണ്ട, സ്ഥിരംകുറ്റവാളികളുടെ പട്ടിക രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾക്ക് കൈമാറി കുരുക്കിലകപ്പെട്ടിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. ഗവർണർ ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽക്കൊണ്ടുവന്നിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും അക്രമ, അഴിമതി, പക്ഷപാതം, ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതിപ്രവാഹമാണ് രാജ്ഭവനിലെ പീസ്റൂമിൽ. വെള്ളിയാഴ്ച ഗവർണർ നേരിട്ട്തന്നെ പീസ്റൂമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അവിടെവെച്ച് മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

“ബംഗാളിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവുമാണ് എന്റെ മുൻഗണന. അക്രമങ്ങൾക്കും അഴിമതിക്കുമെതിരെ പോരാടുന്നതിലാണ് എൻ്റെ ശ്രദ്ധ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പുവേളയിൽ. എൻ്റെ സന്ദർശനങ്ങൾ ഈ ആവശ്യങ്ങൾക്ക് വേണ്ടിയാണ്, പക്ഷേ ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണറുടെ ഓഫീസിൻ്റെ അന്തസ്സ്താഴ്ത്താൻആരെയും അനുവദിക്കുകയില്ല” – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ ചട്ടപ്രകാരം രഹസ്യമാക്കിവെക്കേണ്ട, സ്ഥിരംകുറ്റവാളികളുടെ പട്ടിക കമ്മീഷണർ രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്ക് കൈമാറുക വഴി ഗുരുതരമായ നിയമലംഘനം നടത്തിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഊരാക്കുടുക്കിലകപ്പെട്ടിരിക്കുകയാണ്. ഗവർണർ ഡോ ആനന്ദബോസ് ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽക്കൊണ്ടുവന്നതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നെട്ടോട്ടത്തിലാണ്.

ഗവർണർ കൂച്ച്ബെഹാർ സന്ദർശിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ അദ്ദേഹം എപ്പോഴാണ് അവിടെയെത്തുക, എന്ത് സൗകര്യമാണ് ചെയ്തു തരേണ്ടത് എന്നന്വേഷിച്ച് രാജ്ഭവനെ നിരന്തരം ബന്ധപ്പെടുകയാണ്.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

5 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

6 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

7 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

7 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

8 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

8 hours ago