കൊല്‍ക്കത്ത. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകുവാന്‍ പണമില്ലാത്തതിനാല്‍ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ച് പിതാവ്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് നല്കാന് പണമില്ലാതെ വന്നതോടെയാണ് പിതാവ് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ബസില്‍ യാത്ര ചെയ്ത്. ബംഗാള്‍ ഗാളിയഗഞ്ച് സ്വദേശി ആഷിം ദേബ്ശര്‍മ്മയാണ് തന്റെ അഞ്ചുമാസം പ്രായമായ കുട്ടിയുടെ മൃതദേഹവുമായി ബസില്‍ യാത്ര ചെയ്തത്.
200 കിലോമീറ്റര്‍ ദൂരമാണ് ആഷിം കുട്ടിയുടെ മൃതദേഹവുമായി സഞ്ചരിച്ചത്. സില്ലിഗുരിയില് നിന്നും ഗാളിയഗഞ്ചിലുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുവാന്‍ അംബുലന്‍സ് ഡ്രൈവര്‍ 8000 രൂപയാണ് ആവശ്യപ്പെട്ടത്. കുറച്ച് ദിവസങ്ങളായി കുട്ടി സില്ലിഗുരി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവിടെ 16000 രൂപ ചിലവായി. കൈവശം പണം ഇല്ലാത്തതാണ് കുട്ടിയുടെ മൃതദേഹവുമായി ബസില്‍ സഞ്ചരിക്കേണ്ടിവന്നത്.
സര്‍ക്കരിന്റെ 108 ആംബുലന്‍സാണ് സേവനത്തിനായി വിളിച്ചത്. എന്നാല്‍ മൃതദേഹം കൊണ്ടുപോകുവാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവത്തോടെ ബംഗാളിന്റെ യഥാര്‍ഥ മുഖമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദുഅധികാരി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വസ്തിയ സാഥി ആരോഗ്യപരിരക്ഷാ പദ്ധതി പാവപ്പെട്ട ജനങ്ങള്‍ക്ക് ഫലപ്രദമായി എത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ പോലും ബിജെപി രാഷ്ട്രീയം കലര്ത്തുകയാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. കഴിഞ്ഞ ജനുവരിയിലും സമാനസംഭവം ബംഗാളില്‍ ഉണ്ടായിരുന്നു.
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…